ഈപ്പന്‍ കുര്യന്‍ ഹൂസ്റണില്‍ നിര്യാതനായി
Wednesday, October 28, 2015 6:35 AM IST
ഹൂസ്റണ്‍: പുതുപ്പളളി പരിയാരം പോത്തുവയലില്‍ ഈപ്പന്‍ കുര്യന്‍ (അച്ചന്‍ കുഞ്ഞ്-73) ഹൂസ്റണില്‍ നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 31നു (ശനി) രാവിലെ എട്ടിനു അടൂര്‍ ഭദ്രാസനാധ്യക്ഷന്‍ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പയുടെ കാര്‍മികത്വത്തില്‍ ഇമ്മാനുവല്‍ ദേവാലയത്തില്‍ ആരംഭിച്ച് സംസ്കാരം ഫോറസ്റ് പാര്‍ക്ക് സെമിത്തേരിയില്‍. ഭാര്യ: തങ്കമ്മ നീലംപാറ ആനക്കുഴിക്കല്‍ കുടുംബാംഗം.

മാതാവ്: ശോശാമ്മ ഈപ്പന്‍ (ഹൂസ്റണ്‍). മക്കള്‍: അജിത, അനിത (ഇരുവരും ഹൂസ്റണ്‍). മരുമകന്‍ : ജോഷ് (ഹൂസ്റണ്‍).

സഹോദരങ്ങള്‍: ശോശാമ്മ വര്‍ഗീസ് (ഹൂസ്റണ്‍), ഏലിയാമ്മ മാത്യു (ഹൂസ്റണ്‍), മറിയാമ്മ ഈപ്പന്‍ (പുതുപ്പളളി), സാറാമ്മ വര്‍ഗീസ് (പുതുപ്പളളി).

മാര്‍ത്തോമ സഭയുടെ അടൂര്‍ ഭദ്രാസനാധ്യക്ഷന്‍ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പ ബന്ധുവാണ്.

ഒക്ടോബര്‍ 30നു (വെളളി) വൈകുന്നേരം ആറു മുതല്‍ രാത്രി ഒമ്പതു വരെ സ്റാഫോര്‍ഡിലുളള ഇമ്മാനുവല്‍ മാര്‍ത്തോമ ദേവാലയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കും.

വിവരങ്ങള്‍ക്ക്: ബേബി വര്‍ഗീസ് 281 565 5926, 281 998 9397.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി