അബുദാബി സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് രണ്ടാം വാര്‍ഷികം ആഘോഷിച്ചു
Wednesday, October 28, 2015 6:35 AM IST
അബുദാബി: സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് രണ്ടാം വാര്‍ഷിക ആഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

മുസഫ യൂറോ കഫെയില്‍ നടന്ന ആഘോഷ പരിപാടികള്‍ മുരിങ്കുങ്ങല്‍ ഇടവക വികാരി ഫാ. തോമസ് കണ്ണമ്പള്ളി വിശിഷ്ടാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടോം ജോസ് അധ്യക്ഷത വഹിച്ചു.

ഗള്‍ഫു നാടുകളില്‍ സീറോ മലബാര്‍ വിശ്വാസികള്‍ നേരിടുന്ന വിവിധ പ്രശനങ്ങളെ കുറിച്ചും പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും ബിജു ഡൊമിനിക്, വര്‍ഗീസ് തോട്ടാന്‍, ജിമ്മി വര്‍ഗീസ്, ബിജു മാത്യു, നിബിന്‍ ചേപ്പില എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. വിഷയങ്ങള്‍ ബന്ധപ്പെട്ട സഭാ നേതൃത്വങ്ങള്‍ക്ക് അയച്ചുകൊടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു. വളര്‍ന്നു വരുന്ന തലമുറയ്ക്ക് മാതൃസഭ സ്നേഹം വളര്‍ത്താന്‍ സീറോ മലബാര്‍ മതബോധനം അത്യാവശ്യമാണന്നും ആയതിനാല്‍ ടങഥങ, അംഗങ്ങളായവരുടെ കുട്ടികള്‍ക്ക് 2016 ജനുവരി മുതല്‍ മതബോധനം തുടങ്ങാന്‍ തീരുമാനിച്ചു. തുടര്‍ന്നു നടന്ന അംഗങ്ങളുടെ കലാപരിപാടികള്‍ ചടങ്ങിനു മാറ്റു കൂട്ടി. റോയ്മോന്റെ നേതൃത്വത്തില്‍ സീറോ മലബാര്‍ സഭയുടെ ചരിത്രത്തെ കുറിച്ചും കുര്‍ബാന ക്രമത്തെക്കുറിച്ചും എക്സിബിഷന്‍ ഒരുക്കിയിരുന്നു.

ചടങ്ങില്‍ നോബിള്‍ ജേക്കബിന്റെ നേതൃത്വത്തില്‍ സുനില്‍ സെബാസ്റ്യന്‍, ജോജി അലക്സ്ണ്ടര്‍, റോസി ബിജു (ആനിമേറ്റേഴ്സ്), ടോം ജോസ് (ഓര്‍ഗനൈസര്‍), നോബിള്‍ ജേക്കബ് (പ്രസിഡന്റ്), ജിനോ ജോസഫ്, ജേക്കബ് ചാക്കോ, സിസിന്‍ സിജോ (വൈസ് പ്രസിഡന്റുമാര്‍), ജിബിന്‍ ഫ്രാന്‍സിസ് (ജനറല്‍ സെക്രട്ടറി), ജോസികുട്ടന്‍ പീയൂസ്, സച്ചിന്‍ ജോ, ജൂലി റോഷന്‍ (സെക്രട്ടറിമാര്‍), ജിജോ ജോര്‍ജ് (ട്രഷറര്‍), ജേക്കബ് കുരുവിള (ജോ. ട്രഷറര്‍) എന്നിവരും കമ്മിറ്റി അംഗങ്ങളായി നിബിന്‍ ചേപ്പില, ജിജോ ജയിംസ്, സുനില്‍ മാത്യു എന്നിവര്‍ അധികാരമേറ്റു.

വാര്‍ഷിക ആഘോഷങ്ങള്‍ക്കു നോബിള്‍ കെ. ജോസഫ്, ജയിംസ് ചാക്കോ, സിജോ ഫ്രാന്‍സിസ്, ജോമോന്‍ ഉലഹന്നാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.