ഡാളസില്‍ സാംസ്കാരിക സമ്മേളനം: ബെന്യാമിന്‍ മുഖ്യാതിഥി
Wednesday, October 28, 2015 6:33 AM IST
ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസ് കേരള പിറവി ദിനമായ നവംബര്‍ ഒന്നിനു (ഞായര്‍) ഡാളസ് ഫോര്‍ട്ട്വര്‍ത്തിലെ സാമൂഹ്യ സാംസ്കാരിക നായകന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് സമ്മേളനം സംഘടിപ്പിക്കുന്നു. ഗാര്‍ലന്‍ഡ് ബല്‍റ്റ് ലൈനിലുളള കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വൈകുന്നേരം നാലിനാണു സമ്മേളനം.

പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ സമ്മേളനത്തില്‍ മുഖ്യാതിഥി ആയിരിക്കും. സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.

വിവരങ്ങള്‍ക്ക് : അനശ്വര്‍ മാമ്പിളളി 214 997 1385.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍