ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബ് കാനഡ കേരള പിറവി ദിനം ആചരിക്കുന്നു
Wednesday, October 28, 2015 6:32 AM IST
മിസിസൌഗ: കാനഡയിലെ പ്രഥമ കൂട്ടായ്മ ആയ ഇന്തോ- അമേരിക്കന്‍ പ്രസ് ക്ളബ് നവംബര്‍ ഒന്നിനു (ഞായര്‍) കേരളപ്പിറവി ദിനം ആചരിക്കുന്നു. മിസിസൌഗയിലുള്ള ആഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ സമകാലിക സംഭവങ്ങളെ ആസ്പദമാക്കി 'എന്റെ കേരളം' ,'സ്വതന്ത്ര ഇന്ത്യയിലെ സ്വാതന്ത്യ്ര പ്രശ്നങ്ങള്‍' എന്നീ വിഷയങ്ങളില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു.

ചര്‍ച്ചയില്‍ കാനഡയിലെ വിവിധ പ്രൊവിന്‍സുകളില്‍നിന്നുള്ള അംഗങ്ങള്‍ പങ്കെടുക്കും.

കാനഡയിലെ പ്രസ് ക്ളബിലേക്കു പുതുതായി വിവിധ പ്രൊവിന്‍സുകളില്‍നിന്നു മാധ്യമരംഗത്തെ പ്രവര്‍ത്തകരെ അംഗങ്ങളായി ചേര്‍ക്കുന്ന നടപടികള്‍ സ്വീകരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള