ഇബ്രാഹിം വട്ടകുളം അപകടത്തില്‍ മരിച്ചു
Wednesday, October 28, 2015 6:28 AM IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിന്‍ കേന്ദ്ര കമ്മിറ്റി ട്രഷററും സാമൂഹ്യപ്രവര്‍ത്തകനുമായ വി.കെ. കുഞ്ഞഹമ്മദ് ഹാജിയുടെ സഹോദരിയുടെ ഭര്‍ത്താവ് ഇബ്രാഹിം വട്ടകുളം കഴിഞ്ഞ ദിവസം രാത്രി നാട്ടില്‍ അപകടത്തില്‍ മരിച്ചു.

ജനാസ ഖബറടക്കം ചൊവ്വാഴ്ച ളുഹര്‍ നമസ്കാരശേഷം വട്ടംകുളം ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനത്തില്‍ നടന്നു. മനാമയിലെ യമനിപള്ളിയിലും ബന്ധുക്കളും സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് മയ്യിത്ത് നമസ്കാരവും പ്രത്യേക പ്രാര്‍ഥനയും നടത്തിയിരുന്നു. മയ്യത്ത് നിസ്കാരത്തിനും പ്രാര്‍ഥനയ്ക്കും സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി.

വിവരങ്ങള്‍ക്ക്: കുഞ്ഞഹമ്മദ് ഹാജി 0097333049112.