ഷിക്കാഗോ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
Wednesday, October 28, 2015 5:19 AM IST
ഷിക്കാഗോ: പരിശുദ്ധനായ പരുമല മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 110-മതു ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ 2015 ഒക്ടോബര്‍ 31, നവംബര്‍ ഒന്ന് (ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കും.

ശനിയാഴ്ച വൈകിട്ട് ഏഴിനു സന്ധ്യാപ്രാര്‍ത്ഥനയും, വചനസന്ദേശവും ഞായറാഴ്ച രാവിലെ ഒമ്പതിനു പ്രഭാത പ്രാര്‍ഥനയും തുടര്‍ന്ന് വി: കുര്‍ബ്ബാനയും ഉണ്ടായിരിക്കും. വി: കുര്‍ബ്ബാനമധ്യേ പരിശുദ്ധനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ഥനയും പെരുന്നാള്‍ ഏറ്റുകഴിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക സമര്‍പ്പണ പ്രാര്‍ഥനയും ഉണ്ടായിരിക്കും.

പരിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാളില്‍ വിശ്വാസികളേവരും വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ വികാരി സക്കറിയ കോറെപ്പിസ്കോപ്പ തേലപ്പിള്ളില്‍ അഭ്യര്‍ഥിക്കുന്നു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം