സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് ബാസാര്‍ സംഘടിപ്പിച്ചു
Wednesday, October 28, 2015 3:28 AM IST
ഹൂസ്റണ്‍: സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് ബാസാര്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഒക്ടോബര്‍ 18നു (ഞായര്‍) രാവിലെ ഒമ്പതിനു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ പൊതുപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

ബാസാറിനോടനുബന്ധിച്ചു നടത്തിയ പാചകപരിപാടികളില്‍ നിരവധി പേര്‍ പങ്കെടുത്തു. കപ്പിള്‍ ഡാന്‍സ്, സിംഗിള്‍ സോംഗ്, മോണോആക്ട്, മിമിക്രി തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി.

1500ഓളം പേര്‍ പങ്കെടുത്ത പരിപാടിയുടെ വിജയത്തിനായി വികാരിയച്ചന്റെയും സിസ്റേഴ്സിന്റെയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റിക്കാരും വോളന്റിയര്‍മാരും ഭക്തസംഘടനകളും പാരിഷ് കൌണ്‍സില്‍ അംഗങ്ങളും കൈക്കാരന്മാരും പ്രവര്‍ത്തിച്ചു. ഫുഡ് സ്റാളും തട്ടുകടയും കലാപരിപാടിക്കു മാറ്റു കൂട്ടി. പരിപാടിയില്‍ പങ്കെടുത്ത ഏവര്‍ക്കും വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ നന്ദി പറഞ്ഞു.