നഴ്സസ് ലീഡര്‍ഷിപ് കോണ്‍ഫറന്‍സിനു പ്രഫഷണല്‍ തിളക്കം
Tuesday, October 27, 2015 8:15 AM IST
ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നഴ്സുമാരുടെ നാഷണല്‍ ലീഡര്‍ഷിപ് കോണ്‍ഫറന്‍സിനു മികവുറ്റ പ്രഫഷണല്‍ തിളക്കം.

ടെമ്പിള്‍ യൂണിവേഴ്സിറ്റി നഴ്സിംഗ് ഡിപ്പാട്ട്മെന്റിന്റെ സഹകരണത്തോടെ ഒക്ടോബര്‍ 24 നു ഫിലാഡല്‍ഫിയയിലെ ഫോര്‍ പോയിന്റ് ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ഏകദിന ദേശീയ ലീഡര്‍ഷിപ്പ് സമ്മേളനം നൈന പ്രസിഡന്റ് സാറാ ഗബ്രിയേല്‍ ഉദ്ഘാടനം ചെയ്തു. പെന്‍സില്‍വേനിയ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് ഓര്‍ഗനൈസേഷന്‍ (പിയാനോ) പ്രസിഡന്റ് ലൈലാ മാത്യു അധ്യക്ഷത വഹിച്ചു. പിയാനോ എഡ്യൂക്കേഷന്‍ ചെയര്‍പേഴ്സണ്‍ ബ്രിജിറ്റ് പാറപ്പുറത്ത് സെമിനാര്‍ നടപടികള്‍ ഏകോപിപ്പിച്ചു. നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഓഫ് അമേരിക്ക (നൈന) ജനറല്‍ സെക്രട്ടറി മേരി ഏബ്രാഹം സ്വാഗതവും പിയാനോ വൈസ് പ്രസിഡന്റ് സാറാ ഐപ്പ് നന്ദിയും പറഞ്ഞു.

ഷിക്കാഗോ, ന്യൂയോര്‍ക്ക്, ടെക്സസ്, അറ്റ്ലാന്റാ, ന്യൂജേഴ്സി, പെന്‍സില്‍വേനിയ എന്നിവിടങ്ങളില്‍ നിന്നുമുള്ള നഴ്സ് ലീഡേഴ്സ് ചടങ്ങില്‍ പങ്കെടുത്തു.

ലൈലാ മാത്യു, ബ്രിജിറ്റ് പാറപ്പുറത്ത് (സോഫി), മേരി ഏബ്രാഹം (ശാന്തി), സാറാ ഐപ്പ്, സെക്രട്ടറി മെര്‍ലിന്‍ പാലത്തിങ്കല്‍, പബ്ളിക് റിലേഷന്‍സ് എക്സിക്യൂട്ടീവ് സൂസന്‍ സാബു, ജോയിന്റ് സെക്രട്ടറി ലീലാമ്മ സാമുവല്‍, പബ്ളിക് റിലേഷന്‍സ് കോഓര്‍ഡിനേറ്റര്‍ ബ്രിജിറ്റ് വിന്‍സെന്റ്, ട്രഷറര്‍ വല്‍സാ തട്ടാര്‍കുന്നേല്‍, മറിയാമ്മ ഏബ്രാഹം എന്നിവര്‍ കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കി.

ആഗ്നസ് തേരാടി (എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഓഫ് നഴ്സിംഗ്, കുക്ക് കൌണ്ടി ഹെല്‍ത്ത് ആന്‍ഡ് ഹോസ്പിറ്റല്‍ സര്‍വീസ്, ഷിക്കാഗോ), ഡോ. ജാക്കീ മൈക്കിള്‍ (ക്ളിനക്കല്‍ അസിസ്റന്റ് പ്രഫസര്‍, യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ആര്‍ളിംഗ്ടറ്റണ്‍), ഡോ. ആനി പോള്‍ (പ്രഫസര്‍ ഡൊമിനിക്കന്‍ കോളജ്, ന്യൂയോര്‍ക്ക്), ജോര്‍ജീന ഹേളി (ഡയറക്ടര്‍ ഓഫ് നഴ്സിംഗ്, പെരിഓപ്പറേറ്റീവ് സര്‍വീസസ്, ടെമ്പിള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, ഫിലാഡല്‍ഫിയ), എലിസബത്ത് മെഷ്ണര്‍ (ചീഫ് നഴ്സിംഗ് ഓഫീസര്‍ ഓപ്പറേഷന്‍, ടെമ്പിള്‍ യൂണിവേഴ്സിറ്റി, ഫിലാഡല്‍ഫിയ), ഡോ. അമിതാ അവധാനി (അസിസ്റന്റ് പ്രഫസര്‍, റഡ്ഗേഴ്സ് യൂണിവേഴ്സിറ്റി, ന്യൂജേഴ്സി) എന്നിവര്‍ നേതൃത്വമേന്മകളുടെ ശാസ്ത്രീയ തലങ്ങളെ വിശകലനം ചെയ്ത് പഠനങ്ങള്‍ അവതരിപ്പിച്ചു. മുന്‍ നൈനാ പ്രസിഡന്റ് സോളിമോള്‍ കുരുവിള, അറ്റ്ലാന്റാ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ പ്രസിഡന്റ് ലില്ലീ ആനിക്കാട്ട് എന്നിവര്‍ പാനല്‍ ഡിസ്കഷനില്‍ വ്യത്യസത നേതൃഗുണങ്ങളെക്കുറിച്ചു പരാമര്‍ശിച്ചു.

അഭൂതപൂര്‍വമായ പങ്കാളിത്തം കൊണ്ട് സെമിനാര്‍ സജീവമായി. ടെമ്പിള്‍ യൂണിവേഴ്സിറ്റി ഓരോ പഠിതാവിനും 6.5 സിഇയു (കണ്െടയ്നിംഗ് എഡ്യൂക്കേഷന്‍ യൂണിറ്റ്) സമ്മാനിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍