'ഹാര്‍വെസ്റ് ഫെസ്റിവല്‍ - 2015' ഒക്ടോബര്‍ 30ന്
Tuesday, October 27, 2015 8:15 AM IST
കുവൈത്ത്: അഹമ്മദി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ 'ഹാര്‍വസ്റ് ഫെസ്റ്റിവല്‍ - 2015' ഒക്ടോബര്‍ 30-നു അഹമ്മദി ഡല്‍ഹി പബ്ളിക് സ്കൂളില്‍ ആഘോഷിക്കുന്നു. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെയാണ് പരിപാടി.

ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയ്ന്‍ ആഘോഷ പരിപാടികല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു വിവിധ കലാപരിപാടികളും പിന്നണി ഗായകരായ പ്രദീപ്, അഖില, കീബോര്‍ഡിസ്റ് അനൂപ് എന്നിവര്‍ നയിക്കുന്ന മ്യൂസിക്കല്‍ എക്സ്ട്രാ വഗന്‍സയും വിവിധതരം ഫുഡ്സ്റാളുകളും ഗെയിമുകളും അരങ്ങേറും.

വിവിധ നറുക്കെടുപ്പുകളിലൂടെ നിരവധി സമ്മാനങ്ങളും പങ്കെടുക്കുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി വികാരി ഫാ. കുര്യന്‍ ജോണും ഹാര്‍വസ്റ് ഫെസ്റ് കണ്‍വീനര്‍ മനോജ് തങ്കച്ചനും അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍