അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ റിയാദില്‍
Tuesday, October 27, 2015 8:14 AM IST
റിയാദ്: പ്രശസ്ത വാഗ്മിയും യുവപണ്ഡിതനുമായ അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ ഒക്ടോബര്‍ 30നു (വെള്ളി) രാത്രി 7.30നു എക്സിറ്റ് 18 ലുള്ള നോഫാ ഓഡിറ്റോറിയത്തില്‍ പ്രസംഗിക്കും.

വര്‍ത്തമാനകാല സംഭവങ്ങളും പ്രവാസവും ഉള്‍ക്കൊള്ളുന്നതായിരിക്കും വിഷയം. എസ്കെഐസി സൌദി നാഷണല്‍ കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ എസ്കെഐസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. മത സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ പ്രോഗ്രാമില്‍ പങ്കെടുക്കുമെന്ന് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ ഫറോക്കും കണ്‍വീനര്‍ ഹബീബുള്ള പട്ടാമ്പിയും  അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍