അബുദാബിയില്‍ കേരള പ്രോപ്പര്‍ട്ടി ഷോ ഒക്ടോബര്‍ 29 മുതല്‍
Tuesday, October 27, 2015 7:02 AM IST
അബുദാബി: കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ നൂതന പ്രവണതകളെക്കുറിച്ച് അറിയുവാനും സുരക്ഷിത നിക്ഷേപത്തിനു അവസരം ഒരുക്കുന്നതിനും ലക്ഷ്യമിട്ട് ഡോം ഏക്സിബിഷന്‍സ് സംഘടിപ്പിക്കുന്ന കേരള പ്രോപ്പര്‍ട്ടി ഷോ ഒക്ടോബര്‍ 29 മുതല്‍ 31 വരെ അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ നടക്കും.

കേരളത്തില്‍നിന്നു തെരഞ്ഞെടുത്ത 20 റിയല്‍ എസ്റേറ്റ് കമ്പനികളാണ് എക്സിബിഷനില്‍ പങ്കെടുക്കുന്നത്. ഫ്ളാറ്റുകളിലും വില്ലകളിലും ഹോട്ടല്‍, വ്യാപാര സമുച്ചയങ്ങള്‍ എന്നിവകളിലും നിക്ഷേപം നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് പ്രമുഖ റിയല്‍ എസ്റേറ്റ് ഡെവലപ്മെന്റ് കമ്പനികളുടെ പ്രതിനിധികളെ നേരില്‍ കാണുന്നതിനും ഈ രംഗവുമായി ബന്ധപെട്ട നിയമപരമായ സംശയങ്ങള്‍ക്ക് നിവൃത്തി വരുത്തുന്നതിനും ഇവിടെ അവസരം ഒരുക്കും. ഏക്സിബിഷനില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് പലിശരഹിത മാസതവണ ഉള്‍പ്പെടെയുള്ള ആകര്‍ഷകമായ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ ആന്റോണിയോ ജോര്‍ജസ്, ഡോണി സിറില്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള