നജ്റാനില്‍ സ്ഫോടനം നടത്തിയ ആളെ തിരിച്ചറിഞ്ഞു
Tuesday, October 27, 2015 7:01 AM IST
ദമാം: നജ്റാനില്‍ ദഹ്ദ സ്ട്രീറ്റിലുള്ള പള്ളിയില്‍ സ്ഫോടനം നടത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞതായി സൌദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സാദ് അല്‍ ഹാരിഥി യെന്ന 35 കാരനായ സ്വദേശിയാണ് മസ്ജിദില്‍ ബെല്‍റ്റ് ബോംബണിഞ്ഞു സ്ഫോടനം നടത്തിയതെന്നു മന്ത്രാലയം വ്യക്തമാക്കി.

നജ്റാനില്‍ ദഹ്ദ സ്ട്രീറ്റിലുള്ള പള്ളിയില്‍ തിങ്കളാഴ്ച മഗ്രിബ് നിസ്കാരം കഴിഞ്ഞ ഉടനെയാണു സ്ഫോടനം നടന്നത്.

പളളിയില്‍നിന്നു നിസ്കാരം കഴിഞ്ഞു ജനങ്ങള്‍ പുറത്തിറങ്ങുന്നതിനിടെ ബെല്‍റ്റ് ബോംബ് ധരിച്ച ഇയാള്‍ പള്ളിയിലേയ്ക്കു കയറി പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ നിസ്കരിക്കാനെത്തിയ രണ്ടു പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരെ നജ്റാന്‍ ആശുപത്രിയിലേക്കു മാറ്റി.

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം