വോട്ടുവിമാന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ ആനുകൂല്യങ്ങള്‍
Tuesday, October 27, 2015 6:59 AM IST
ദുബായി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താന്‍ ദുബായി കെഎംസിസി ഏര്‍പ്പെടുത്തിയ വോട്ടു വിമാനത്തില്‍ യാത്രചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.

ഒക്ടോബര്‍ 29നു (വ്യാഴം) ദുബായിയില്‍ നിന്നും കോഴിക്കോട്ടേക്കു പറക്കുന്ന വോട്ടു വിമാനത്തില്‍ യാത്രചെയ്യുന്നവര്‍ക്ക് ആജീവനാന്തം ഉപയോഗിക്കാന്‍ കഴിയുന്ന പത്തു കിലോ ലഗേജ് സൌജന്യമായി കൊണ്ടുപോകാന്‍ കഴിയുന്ന സ്പെഷല്‍ കാര്‍ഡും കൂടാതെ ഓരോ യാത്രയ്ക്കും പോയിന്റുകള്‍ നല്‍കി നിര്‍ദിഷ്ട യാത്രയില്‍ നറുക്കെടുപ്പിലൂടെ സൌജന്യ ടിക്കറ്റും ലഭ്യമാകുന്ന പദ്ധതിയും ദുബായി കെഎംസിസിയുമായി സഹകരിച്ചു എയര്‍ ഇന്ത്യ നടപ്പിലാക്കും.

വോട്ടുവിമാനത്തില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ദുബായി കെഎംസിസി ഓഫീസുമായി ബന്ധപ്പെട്ട് ടിക്കറ്റ് ബുക്കു ചെയ്യണമെന്ന് പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഇസ്മായില്‍ ഏറാമലയും അറിയിച്ചു.

വിവരങ്ങള്‍ക്ക്: 42727773.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍