മൈത്രി ജിദ്ദ കുടുംബ സംഗമം നടത്തി
Tuesday, October 27, 2015 6:59 AM IST
ജിദ്ദ: ജിദ്ദയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ മൈത്രി കുടുംബ സംഗമം നടത്തി. ജനറല്‍ സെക്രട്ടറി ബഷീര്‍ അലി പരുത്തിക്കുന്നന്‍ സ്വാഗതം ആശംസിച്ചു. യോഗത്തില്‍ പ്രസിഡന്റ് ഉല്ലാസ് കുറുപ്പ് അധ്യക്ഷത വഹിച്ചു.

മൈത്രിയിലെ കുട്ടികളായ ബെഞ്ചമിന്‍ സ്റീഫന്‍, മന്‍ഹ ഫാത്തിമ, കിരണ്‍ രവീന്ദ്രന്‍, ശ്വേതശങ്കര്‍, അഷിത ഷിബു, മുഹമ്മദ് അസിം, ബസ്മ ബഷീര്‍, ഗായത്രി വിനോദ്, അനുഷ സാബു, ശ്രേയ വിനോദ്, ബീമ ബഷീര്‍, ആദര്‍ശ് വിനോദ് എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. തുടര്‍ന്നു ബിനോജ് ആന്റണി, ഖാലിദ് പാളയാട്ട്, മുംതാസ് അബ്ദുറഹ്മാന്‍, മായ ശങ്കര്‍ എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. വിനോദ് നമ്പ്യാര്‍, സാബു, വിനോദ് കുമാര്‍, ജോസഫ്വില്‍സണ്‍, അബ്ദുള്‍ ലത്തീഫ്, ഷിബു സെബാസ്റ്യന്‍, ഷരീഫ് അറയ്ക്കല്‍, സന്തോഷ് നായര്‍, മുഹമ്മദ് ബാസിം എന്നിവര്‍ നേതൃത്വം നല്‍കി.

കള്‍ച്ചറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ പുലപ്പാടി പരിപാടികള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍