ഫൊക്കാന ന്യൂയോര്‍ക്ക് റീജണല്‍ കണ്‍വന്‍ഷന്‍ നവംബര്‍ 14ന്
Tuesday, October 27, 2015 6:58 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാന റീജണല്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി റീജണല്‍ പ്രസിഡന്റ് ജോസ് കാനാട്ട്, സെക്രട്ടറി അലക്സ് തോമസ്, ട്രഷറര്‍ മേരി ഫിലിപ്പ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

നവംബര്‍ 14നു (ശനി) രാവിലെ 10 മുതല്‍ ഫ്ളോറല്‍ പാര്‍ക്കില്‍ കുട്ടികളുടെ വിവിധ മത്സരങ്ങളോടെ ആരംഭിച്ച് പൊതുസമ്മേളനത്തോടുകൂടി അവസാനിക്കുന്ന തരത്തിലാണു കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.

കണ്‍വന്‍ഷനോടനുബന്ധിച്ച് കുട്ടികളുടെ സമ്മാനദാനവും ഫൊക്കാന കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക് ഓഫ്, കലാപരിപാടികള്‍ എന്നിവ നടക്കും. പരിപാടിയിലേക്ക് ഏവരേയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാരന്‍ബാബു ഉണ്ണിത്താന്‍