തിരുവനന്തപുരം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍
Tuesday, October 27, 2015 6:58 AM IST
ജിദ്ദ: ഒഐസിസി ജിദ്ദ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പഞ്ചായത്ത് തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ നടത്തി. ഒഐസിസി ഓഫീസില്‍ നടത്തിയ കണ്‍വന്‍ഷനു പ്രസിഡന്റ് അസ്ഹാബ് വര്‍ക്കല അധ്യക്ഷത വഹിച്ചു. ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷരീഫ് കുഞ്ഞ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീയ ഫാസിസ്റ് ശക്തികള്‍ക്കെതിരെയും വികസന വിരോധികള്‍ക്കെതിരേയുമുള്ള ഈ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ തുടര്‍ ഭരണത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി ഒറ്റക്കെട്ടായി മുന്നോട്ടു പോവണമെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാട്ടിലെ ഒഐസിസിയുടെ വനിതാനേതാക്കളുമായി കുടുംബ യോഗങ്ങള്‍ സംഘടിപ്പിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ നിര്‍ദേശിച്ചു. അബ്ദു റഹീം ഇസ്മായില്‍, റഷീദ് കൊളത്തറ, നാസ്മുദ്ദീന്‍ മണനാക്ക്, അലി തേക്കുതോട്, ഷുക്കൂര്‍ വക്കം, സമദ് കിണാശേരി, സക്കീര്‍ ഹുസൈന്‍ എടവണ്ണ, ജോഷി വര്‍ഗീസ്, അന്‍സാര്‍ വര്‍ക്കല, ശ്രീജിത്ത് കണ്ണൂര്‍, മുജീബ് തൃത്താല, കുഞ്ഞി മുഹമ്മദ് കൊടശേരി, സഹീര്‍ മാഞ്ഞാലി എന്നിവര്‍ സംസാരിച്ചു. ഷഫീക് വര്‍ക്കല, സുധീര്‍ മണനാക്ക്, ഷരീഫ് പള്ളിപ്പുറം, സജീര്‍ കഴക്കൂട്ടം, അന്‍വര്‍ കല്ലമ്പലം, മന്‍സൂര്‍ പണവൂര്‍, ഷഫീറലി മടവൂര്‍, കമാല്‍ പാളിക്കല്‍, റജീംകുട്ടി എടവ, സലിം ബാലരാമപുരം, സജീവ് കവലയൂര്‍, സലിം മണമ്പൂര്‍ എന്നിവര്‍ പങ്കെടുത്തു.

തലസ്ഥാന നഗരിയില്‍ വനിതാ വിംഗിന്റെ കുടുംബയോഗങ്ങള്‍ നടത്തി ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യോഗത്തിനു ഹുസൈന്‍ കാട്ടാക്കട സ്വാഗതവും സുധീര്‍ വക്കം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍