ഡാളസില്‍ ജോണ്‍ ബ്രിട്ടാസിനു സ്വീകരണം നവംബര്‍ 22ന്
Tuesday, October 27, 2015 6:57 AM IST
ഡാളസ്: പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസിനു നവംബര്‍ 22നു ഡാളസില്‍ സ്വീകരണം നല്‍കുന്നു. കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് ടെക്സസ് ചാപ്റ്ററും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ബാബു സി. മാത്യു, സെക്രട്ടറി റോയ് കൊടുവത്ത്, പ്രസ് ക്ളബ് പ്രസിഡന്റ് ജോസ് പ്ളാക്കാട്ട്, സെക്രട്ടറി ബിജിലി ജോര്‍ജ് എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.

വൈകുന്നേരം ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുളള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് സമ്മേളനം.

പരിപാടിയിലേക്ക് ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോ പ്ളെക്സിലെ എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: റോയ് കൊടുവത്ത് 972 569 7165.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍