അറ്റ്ലാന്റ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ ഫാമിലി ഫെസ്റ് ഒക്ടോബര്‍ 31ന്
Tuesday, October 27, 2015 6:56 AM IST
അറ്റ്ലാന്റ: ഷിക്കാഗോ സീറോ മലബാര്‍ രൂപത കുടുംബവര്‍ഷമായി ആചരിക്കുന്ന 2015ലെ ഫൊറോന തലത്തിലുള്ള ആഘോഷങ്ങളുടെ ഭാഗമായി അറ്റ്ലാന്റയില്‍ കുടുബ സമ്മേളനം ഒക്ടോബര്‍ 31 നു ലോറന്‍സ് വില്‍ മൌണ്ടന്‍ വ്യൂ ഹൈസ്കൂളില്‍ നടത്തും.

സെന്റ് അല്‍ഫോന്‍സ ദേവാലയത്തിലെ ഇടവക ജനങ്ങള്‍ക്കു പുറമേ ഫൊറോനയുടെ ഭാഗമായ നോര്‍ത്ത് കരോളിനയിലെ ലൂര്‍ദ് മാതാ ചര്‍ച്ച്, നാഷ് വില്‍, ടെന്നസിയിലെ ബ്ളെസ്ഡ് മദര്‍ തെരേസാ മിഷന്‍, ലൂയിസ് വില്‍, കെന്റക്കിയിലെ ഡിവൈന്‍ മേഴ്സി മിഷന്‍, ഷാര്‍ലറ്റ്, നോര്‍ത്ത് കരോളിനയിലെ സെന്റ് മേരീസ് മിഷന്‍ എന്നീ ഇടവകകളെ പ്രതിനിധീകരിച്ച് 250 ല്‍ പരം വിശ്വാസികളും സംഗമത്തില്‍ പങ്കെടുക്കും. മേല്‍പറഞ്ഞ ഇടവകകളിലെ വികാരിമാരായ ഫാ. ജോബി ചേലക്കുന്നേല്‍, ഫാ. ടോമി ജോസഫ്, ഫാ. ജോണ്‍ പോഴത്തുപറമ്പില്‍ എന്നിവരും അറ്റ്ലാന്റ ഫൊറോന വികാരി ഫാ. മാത്യു ഇളയടത്തുമഠവും സംഗമത്തിനു മേല്‍നോട്ടം വഹിക്കും.

31നു ഉച്ചകഴിഞ്ഞു രണ്ടിനു ഷിക്കാഗോ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍. ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തുന്ന വിശുദ്ധ കുര്‍ബാനയോടെ സമ്മേളനം ആരംഭിക്കും. തുടര്‍ന്നു രൂപതയുടെ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടറും പ്രൊക്യുറേറ്ററുമായ ഫാ. പോള്‍ ചാലിശേരി, മികച്ച വാഗ്മിയും ജീസസ് യൂത്തിലൂടെ പ്രശസ്തനുമായ ഡോ. ഏബ്രഹാം മാത്യു (മനോജ്) എന്നിവര്‍ നയിക്കുന്ന ക്ളാസുകളും നടക്കും. വിവാഹ ജീവിതത്തില്‍ 25ഉം 50ഉം വാര്‍ഷികം ആഘോഷിക്കുന്ന ദമ്പതികളെയും നാലോ അതില്‍ അധികമോ മക്കളുള്ള ദമ്പതികളെയും പ്രത്യേകം ആദരിക്കും. തുടര്‍ന്നു വിവിധ കലാ പരിപാടികളും കുട്ടികള്‍ക്കായി ട്രിക്ക് ഓര്‍ ട്രീറ്റും നടക്കും. സ്നേഹവിരുന്നോടെ സമ്മേളനം സമാപിക്കും.

സംഗമത്തില്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. മാത്യു ഇളയടത്തുമഠം അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഫാ. മാത്യു ഇളയടത്തുമഠം 8472178613, അജിത് ജോസ് 4047872523, പ്രിന്‍സ് ജോസഫ് 6784255062, ജെറിഷ് അഗസ്റിന്‍ 4703839030, ഗ്രിഗറി ജോബ് 7702890882.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍