കുവൈത്ത് മലയാളി സമാജം കംപ്യൂട്ടര്‍ പഠന ക്ളാസ് നടത്തി
Tuesday, October 27, 2015 6:55 AM IST
കുവൈത്ത്: കുവൈത്ത് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കംപ്യൂട്ടര്‍ പഠന ക്ളാസ് നടത്തി. അബാസിയ സക്സസ് ലൈന്‍ അക്കാഡമി ഹാളില്‍ നടന്ന ക്ളാസില്‍ 'ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തെ ആധാരമാക്കി ബിനോയ് ചന്ദ്രന്‍ ക്ളാസ് എടുത്തു. പഠന ക്ളാസില്‍ അസോസിയേഷന്‍ കുടുംബാംഗങ്ങള്‍ പങ്കെടുത്തു. ഇതോടനുബന്ധിച്ചു നടന്ന യോഗത്തില്‍ പ്രസിഡന്റ് വര്‍ഗീസ് പോള്‍ അധ്യക്ഷത വഹിച്ചു. പി.ജെ. ആന്റണി സ്വാഗതം ആശംസിച്ചു. കംപ്യൂട്ടര്‍ പഠന ക്ളാസ് എ.സി. സന്തോഷ് ഉദ്ഘാടനം ചെയ്തു. ക്ളാസില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സഞ്ജയ് കുമാര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍