ആര്‍എസ്സി ബവാദി സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു
Tuesday, October 27, 2015 6:54 AM IST
ജിദ്ദ: പ്രവാസ ജീവിതത്തിന്റെ ധര്‍മാധിഷ്ഠിത കലാ സാഹിത്യ ബോധത്തിന്റെ നിറവും മണവും പകര്‍ന്നു ആര്‍എസ്സി ബവാദി സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു.

ബവാദി അല്‍ മവാരിദ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആര്‍എസ്സി സൌദി നാഷണല്‍ അംഗം മുഹ്സിന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സാഹിത്യോത്സവ് കേവലം ഒരു മത്സരം മാത്രമല്ലെന്നും മറിച്ച്, ഭാവി ജീവിതത്തില്‍ വിവിധ മേഖലകളില്‍ ആത്മവിശ്വാസത്തോടെ സധൈര്യം മുന്നോട്ടു പോകാനുള്ള വേദികൂടി ആണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പരിപാടിയില്‍ സൈനുല്‍ അബിദ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അലി ബുഖാരി, നൌഫല്‍ എറണാകുളം, റാഷിദ് മാട്ടൂല്‍, റിയാസ് മദനി എന്നിവര്‍ ആശംസ നേര്‍ന്നു പ്രസംഗിച്ചു. ഷഫീഖ് തയ്യൂര്‍ നന്ദി പറഞ്ഞു.

220 പോയിന്റു നേടി ഷാറഹിറ യുണിറ്റ് ഒന്നാംസ്ഥാനം നേടി. 185 പോയിന്റു നേടി ബവാദി യുണിറ്റും 140 പോയിന്റ് നേടി അയ്യ റൌദ യുണിറ്റും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

സമാപന സമ്മേളനം സെക്ടര്‍ ചെയര്‍മാന്‍ സയിദ് സൈനുല്‍ അബിദ് തങ്ങളുടെ അധ്യക്ഷതയില്‍ സെക്ടര്‍ കണ്‍ട്രോളര്‍ റാഷിദ് മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. സൌദി നാഷണല്‍ അംഗം നൌഷാദ് പട്ടാമ്പി വിജയികള്‍ക്കു സമ്മാനം വിതരണം ചെയ്തു. അഷ്കര്‍ അലി സ്വാഗതവും ഉമൈര്‍വയന നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍