ഡാളസില്‍ ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങു നടത്തി
Monday, October 26, 2015 8:20 AM IST
ഗാര്‍ലന്റ്: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങു നടത്തി. 24നു (ശനി) രാവിലെ 10 മുതല്‍ ഗാര്‍ലന്റ് കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കെഎല്‍എസ് പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു.

ചടങ്ങ് ഫ്രാന്‍സിസ് തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. പൈതൃകമായി ലഭിച്ച കേരളീയ പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുവാന്‍ നടത്തുന്ന ആത്മാര്‍ഥമായ ശ്രമങ്ങളെ ഫ്രാന്‍സിസ് തോട്ടത്തില്‍ അഭിനന്ദിച്ചു. അധ്യക്ഷത വഹിച്ചു.

കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി പറഞ്ഞു. കെഎല്‍എസ് സെക്രട്ടറി ജോസന്‍ ജോര്‍ജ് സ്വാഗതവും അജയന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍