മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു ഫൊക്കാന
Monday, October 26, 2015 8:19 AM IST
ന്യൂജേഴ്സി: നോര്‍ത്ത് അമേരിക്കയിലെ മലയാളിസംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ബൈലോയില്‍ മാറ്റം വരുത്തുവാന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി തീരുമാനിച്ചു. ഒക്ടോബര്‍ 24നു ന്യൂജേഴ്സിയിലെ എഡിസണില്‍ നടന്ന ജനറല്‍ ബോഡി നാഷണല്‍ കമ്മിറ്റിയിലാണു സുപ്രധാന തീരുമാനം.

ഫൊക്കാനയുടെ ബൈലോയില്‍ മാറ്റം വരുത്തുവാന്‍ ഒരു ബൈലോസ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഫൊക്കാനയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയ യോഗം അടുത്ത വര്‍ഷം കാനഡയില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ഫൊക്കാനയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കുമെന്നും വിലയിരുത്തി. ഫൊക്കാന സ്പീല്ലിംഗ് ബി, ഫൊക്കാന സ്റാര്‍ സിംഗര്‍, ഫിലിം ഫെസ്റിവല്‍, ഗ്ളിംസ് ഓഫ് ഇന്ത്യ കോമ്പറ്റീഷന്‍, ഉദയകുമാര്‍ വോളിബാള്‍ ടൂര്‍ണമെന്റ് എന്നിവ റീജണല്‍ അടിസ്ഥാനത്തില്‍ നടത്തി കണ്‍വന്‍ഷനില്‍ ഫൈനല്‍ നടത്താനും യോഗം തീരുമാനിച്ചു.

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് നിലവിലുള്ള ബൈലോയില്‍ മാറ്റം വരുത്തുവാന്‍ തീരുമാനിച്ചതെന്ന് പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ പറഞ്ഞു. യോഗത്തില്‍ സെക്രട്ടറി വിനോദ് കെയാര്‍ക്കെ സ്വാഗതം ആശംസിച്ചു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഇതുവരെയെത്തിയ ഫൊക്കാനയുടെ വളര്‍ച്ച എല്ലാ സംഘടനകള്‍ക്കും മാതൃകയാണെന്ന് ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ പറഞ്ഞു. ട്രഷറര്‍ ജോയി ഇട്ടന്‍ ഈ വര്‍ഷത്തെ കണക്കുകള്‍ അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ജോസഫ് കുര്യപ്പുറം, അഡീഷണല്‍ ജോയിന്റ് സെക്രട്ടറി വര്‍ഗീസ് പലമലയില്‍, ജോയിന്റ് ട്രഷറര്‍ സണ്ണി ജോസഫ്, ട്രസ്റി ബോര്‍ഡ് സെക്രട്ടറി ബോബി ജേക്കബ്, കമ്മിറ്റി അംഗങ്ങളായ മാധവന്‍ നായര്‍, ലൈസി അലക്സ്, ടെറന്‍സണ്‍ തോമസ്, സുധ കര്‍ത്ത, ജോസ് കാനാട്ട്, ജോര്‍ജ് ഓലിക്കല്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കട്ട്, ഫൊക്കാന നേതാക്കളായ ഷാജി വെട്ടം, ഷാജി വര്‍ഗീസ്, ജിതേഷ് തമ്പി, ടി.എസ്. ചാക്കോ , അഗസ്റിന്‍ കരിംകുറ്റി, ഗണേഷ് നായര്‍, വര്‍ഗീസ് ഉലഹന്നാന്‍, അലക്സ് തോമസ്, സഞ്ജീവ് കുമാര്‍, കെ.കെ. ജോണ്‍സണ്‍, വിന്‍സെന്റ് ഉലഹന്നാന്‍ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ബാബു ഉണ്ണിത്താന്‍