ജിദ്ദ: ഒഐസിസി ചോക്കാട് പഞ്ചായത്തു കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പു കണ്വന്ഷന് നടത്തി.
ഷറഫിയ ഒഐസിസി ഓഫീസില്‍ നടത്തിയ പരിപാടിക്ക് അസീസ് മൂക്കുമ്മല് അധ്യക്ഷത വഹിച്ചു. യോഗം റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ ഉദ്ഘാടനം ചെയ്തു. ഗ്ളോബല്‍ കമ്മിറ്റി അംഗം അബ്ദു റഹീം ഇസ്മായില്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രവര്‍ത്തക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചോക്കാട് കമ്മിറ്റിക്കു ഗ്ളോബല്‍ കമ്മിറ്റി മെംബര്‍മാരായ റഷീദ് കൊളത്തറ, അലി തേക്ക് തോട്, റീജണല്‍ കമ്മിറ്റി ഭാരവാഹികളായ സമദ് കിണാശേരി, സക്കീര്‍ ഹുസൈന് എടവണ്ണ, ജോഷി വര്‍ഗീസ്, മുജീബ് തൃത്താല, ജില്ലാ, ഏരിയ കമ്മിറ്റി ഭാരവാഹികളായ കുഞ്ഞി മുഹമ്മദ് കൊടശേരി, സഹീര്‍ മാഞ്ഞാലി, അസ്ഹാബ് വര്‍ക്കല, ശ്രുതസേനന് കളരിക്കല്‍, കമ്മിറ്റി ഭാരവാഹികളായ നാസര്‍ മൂക്കുമ്മല്, ഉമ്മര്‍ കോയ, ബഷീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പുല്ലംകോട് ബാപ്പു, ബുഹൈസ്, അഹമ്മദ് കുട്ടി, റഹീസ്, നാസര്‍, നൌഷാദ്, കബീര്‍, കുഞ്ഞിമോന്, മെഹബൂബ്, ഇണ്ണിപ്പു, നൌഫല്‍, നിസാം, ഷിബു കരുളായി എന്നിവര്‍ പങ്കെടുത്തു.
ചോക്കാട് പഞ്ചായത്തില്‍ കോണ്‍ഗ്രസിനുവേണ്ടി ഒറ്റയ്ക്കു മല്സരിക്കുന്നവരെ വിജയത്തിലേക്ക് എത്തിക്കാന്‍ വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ ഒഐസിസി പഞ്ചായത്ത് കമ്മിറ്റി വാര്‍ഡ്തോറും സജീവമായി പ്രവര്‍ത്തിച്ചു വരികയാണെന്നും പതിനെട്ടു വാര്‍ഡുകളിലും കൈപ്പത്തി അടയാളത്തില്‍ മല്‍സരിക്കുന്ന പാര്‍ട്ടിയുടെ വിജയം സുനിശ്ചിതമാണെന്നും യോഗം വിലയിരുത്തി.
ഇസ്മയില്‍ കൂരിപ്പൊയില്‍ സ്വാഗതവും സമീര്‍ ബാബു മാളിയേക്കല്‍ നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍