കെഇഎ കുവൈത്ത് പത്താമത് വാര്‍ഷികം
Monday, October 26, 2015 7:50 AM IST
കുവൈത്ത്: കാസര്‍ഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കെഇഎ കുവൈത്ത് പത്താമത് വാര്‍ഷികം ആഘോഷിക്കുന്നു.

'നമുക്കും നല്‍കാം ഒരു നേരത്തെ ഭക്ഷണം' എന്ന അടിക്കുറിപ്പോടെ തയാറാക്കിയ പത്താം വാര്‍ഷികാഘോഷം, കാസര്‍ഗോഡന്‍ മലയോര മേഖലയില്‍, ഒരുനേരത്തെ അന്നത്തിനു വകയില്ലാതെ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്കുള്ള ഭക്ഷണ പദ്ധതിയാണ് ഉന്നംവയ്ക്കുന്നത്.

കാസര്‍ഗോഡ് ഉത്സവ് എന്ന പേരില്‍ നവംബര്‍ ആറിനു സെന്‍ട്രല്‍ സ്കൂള്‍ അബാസിയയില്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി 12 വരെയാണ് ആഘോഷ പരിപാടികള്‍.

സ്ത്രീകള്‍ക്കായി പാചക മത്സരം, മയിലാഞ്ചി മത്സരം എന്നിവയും കുട്ടികള്‍ക്കായി രചനാമത്സരവും തുടര്‍ന്നു കുവൈത്തിലെ സംഘടനാ നേതാക്കളെയും സാംസ്കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് സെമിനാര്‍, കലാ സന്ധ്യ, ഐഡിയ സ്റാര്‍ സിംഗര്‍മാരായ ജോബി ജോണ്‍, പ്രീതി വാര്യര്‍ എന്നിവരും ജൂണിയര്‍ റാഫി എന്ന പേരിലറിയപ്പെടുന്ന അനുഗ്രഹീത ഗായകന്‍ അസ്ളം ബോംബേ പ്രശസ്ത ഡ്രമ്മിസ്റ് അസീസ് കലാശ്രീ, കുവൈറ്റിന്റെ വാനം പാടി റെബേക്ക തുടങ്ങിയവര്‍ കാഴ്ചവയ്ക്കുന്ന സംഗീതവിരുന്ന് എന്നിവ അരങ്ങേറും.

സംഗമത്തില്‍ പ്രശസ്ത സാമൂഹികപ്രവര്‍ത്തകനും വ്യവസായപ്രമുഖനുമായ ഡോ. പി.എ. ഇബ്രാഹിം ഹാജിയെ ആദരിക്കും.

വിവരങ്ങള്‍ക്ക്: അനില്‍ കള്ളാര്‍ 99609730 (രീീസല്യൃസലമ@ഴാമശഹ.രീാ) , മുഹമ്മദ് കുഞ്ഞി 66755591 (റൃമംശിഴസലമ@ഴാമശഹ.രീാ).

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍