കരുവാരക്കുണ്ട് മണ്ഡലം ഒഐസിസി ജിദ്ദ കമ്മിറ്റി കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു
Monday, October 26, 2015 7:47 AM IST
ജിദ്ദ: ഗ്രാമപഞ്ചായത്തിലേയ്ക്കു മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. ഷറഫിയ ഒഐസിസി ഹാളില്‍ ചേര്‍ന്ന പരിപാടി ജിദ്ദ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ ഉദ്ഘാടനം ചെയ്തു.

കരുവാരക്കുണ്ടിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍, സ്നേഹ സദനം, മറ്റു വീടുകള്‍ക്കുള്ള ധന സഹായം തുടങ്ങി നിര്‍ധനര്‍ക്കുള്ള സഹായ പദ്ധതികള്‍ നിങ്ങള്‍ നടത്തിയത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു ഗുണകരമാകുമെന്നു മുനീര്‍ അഭിപ്രായപ്പെട്ടു.

ഉസ്മാന്‍ വാക്കയിലിന്റെ അധ്യക്ഷതയില്‍ നടന്ന കണ്‍വന്‍ഷനില്‍ ഷറഫിയ ഏരിയ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കൊടശേരി, തൃശൂര്‍ ജില്ലാ സെക്രട്ടറി ശ്രുതസേനന്‍ കളരിക്കല്‍, ഇസ്മായില്‍ ചോക്കാട് എന്നിവര്‍ പ്രസംഗിച്ചു. ഉസ്മാന്‍ കുണ്ടുകാവില്‍ സ്വാഗതവും ബഷീര്‍ കേരള നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍