റിയാദില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Monday, October 26, 2015 7:43 AM IST
റിയാദ്: ബത്തയില്‍ മലയാളി ഹൃദയാഘാതത്തെതുടര്‍ന്നു മരിച്ചു. കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡം തക്കല സ്വദേശി ഗില്‍ബര്‍ട്ട് ജോണിന്റെ മകന്‍ ജന്നിഫര്‍ ജോണ്‍ (31) ആണ് വെള്ളിയാഴ്ച രാത്രി ഹൃദയാഘാതം മൂലം മരിച്ചത്. 

റിയാദില്‍ അല്‍ ഹദ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഏഴു വര്‍ഷമായി സൌദിയിലെത്തിയിട്ട്. അവിവാഹിതനാണ്.

ഷുമേസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിവരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍