ഷൈമ രാജുവിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
Monday, October 26, 2015 7:41 AM IST
ദമാം: നവയുഗം സാംസ്കാരിക വേദി അല്‍കോബാര്‍ മേഖല കമ്മിറ്റി വൈസ് പ്രസിഡന്റ് ഷൈമ രാജുവിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

ഒക്ടോബര്‍ 11നു റിയാദിനു സമീപമുണ്ടായ വാഹനാപകടത്തിലാണ് 51 കാരനായ ഷൈമ രാജു മരിച്ചത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലമായി സൌദി അറേബ്യയില്‍ ജോലി ചെയ്തു വരുന്ന അദ്ദേഹം കുടുംബത്തോടൊപ്പം അല്‍ കോബാര്‍ തുഖ്ബയില്‍ താമസിച്ചുവരികയായിരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് സജീവമായി ഇടപ്പെട്ടിരുന്ന ഷൈമ രാജു മികച്ച ഒരു സംഘാടകനും നല്ലൊരു മനുഷ്യസ്നേഹിയും ആയിരുന്നുവെന്നു അനുശോചന പ്രമേയം അവതരിപ്പിച്ചുകൊണ്ട് നവയുഗം കലാ വേദി കേന്ദ്ര കമ്മിറ്റി കണ്‍വീനര്‍ പ്രിജി കൊല്ലം അഭിപ്രായപ്പെട്ടു.

മേഖല കമ്മിറ്റി പ്രസിഡന്റ് അരുണ്‍ ചാത്തന്നൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഉണ്ണിപൂചെടിയില്‍, എം.എ.വാഹിദ് കാര്യറ, ഷാജി മതിലകം, അജിത്ഇബ്രാഹിം, സാജന്‍ കണിയാപുരം, റിയാസ് ഇസ്മയില്‍, റെജിലാല്‍ പട്ടത്താനം, ജമാല്‍ വില്ല്യാപിള്ളി, സുബി വര്‍മ, ഷാജിഅടൂര്‍, ലീന ഉണ്ണികൃഷ്ണന്‍, ലീന ഷാജി, മണികുട്ടന്‍ പെരുമ്പാവൂര്‍, രാജേന്ദ്രന്‍ (നവോദയ) രമേഷ് ബാബു, നവാസ് ചാന്നാങ്കര, അനസ് കണിയാപുരം, ബാസിംഷാ, ഷാന്‍പേഴുമൂട്, അരുണ്‍ നൂറനാട്, റെജി സാമുവല്‍,ന്തോഷ്, പ്രഭാകരന്‍, ബിജു വര്‍ക്കി എന്നിവര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു സംസാരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം