ഒക്കലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പരേഡിനിടയിലേക്ക് കാര്‍ ഇടിച്ചുകയറി നാലു പേര്‍ മരിച്ചു
Monday, October 26, 2015 5:34 AM IST
സ്റില്‍വാട്ടര്‍ (ഒക്കലഹോമ): ഒക്കലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഹോം കമിംഗ് പരേഡിനിടയിലേക്കു നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ചുകയറി നാലു പേര്‍ മരിക്കുകയും, 44 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

ഒക്ടോബര്‍ 23-നു ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 25 വയസുള്ള അഡഷ്യ ചേമ്പേഴ്സ് ഓടിച്ചിരുന്ന കാര്‍ ഒരു മോട്ടോര്‍ സൈക്കിളിനെ തട്ടിയശേഷമാണു പരേഡിനിയിലേക്കു ഇടിച്ചുകയറിയത്. സംഭവസ്ഥലത്തുവെച്ചുതന്നെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകിട്ട് പോലീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ രണ്ടു വയസ്സുള്ള ഒരു കുട്ടികൂടി മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ചവര്‍ മൂന്നുപേരും മുതിര്‍ന്നവരാണ്. മരിച്ചവരുടേയോ, പരിക്കേറ്റവരുടേയോ പേരുവിവരം പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കാര്‍ ഡ്രെെവറുടെ പേരു സ്റില്‍വാട്ടര്‍ പോലീസ് വെളിപ്പെടുത്തി.

സംഭവിത്തിനു ഉത്തരവാദിയായി ഇരുത്തഞ്ച് കാരിയുടെ പേരില്‍ യുഡിഐ ചാര്‍ജു ചെയ്തതായി പോലീസ് അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍