നമസ്കാരം അമേരിക്ക സംഗീത സാന്ദ്രമാകുന്നു
Saturday, October 24, 2015 8:25 AM IST
ന്യൂജേഴ്സി: നമസ്കാരം അമേരിക്ക സംഗീത സാന്ദ്രമാകുന്നു. ഒക്ടോബര്‍ 31നു (ശനി) രാവിലെ 11നു പ്രവാസി ചാനലില്‍ സംപ്രേഷണം ചെയ്യുന്ന നമസ്കാരം അമേരിക്ക പരിപാടിയില്‍ പ്രശസ്ത ഗായകരായ ബിനോയി ചാക്കോ, സിസിലി ഏബ്രഹാം, സംഗീത സംവിധായകന്‍ സുനില്‍ സോളമന്‍ എന്നിവരാണ് താരങ്ങള്‍.

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് തുമ്പയില്‍ അവതാരകനായ ഷോയില്‍ ഗായകര്‍ അവരുടെ സംഗീതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതോടൊപ്പം പ്രേക്ഷകരുമായി സംസാരിക്കാനും അവര്‍ക്കായി ഗാനങ്ങളും അവതരിപ്പിക്കും.

വ്യത്യസ്തവും നൂതനങ്ങളുമായ വിഷയങ്ങളുമായി എല്ലാ ശനിയാഴ്ചയും രാവിലെ 11നാണ് യുണൈറ്റഡ് മീഡിയ ഫ്ളാറ്റ് ഫോമിലുള്ള പ്രവാസി ചാനല്‍ 'നമസ്കാരം അമേരിക്ക' പരിപാടി സംഘടിപ്പിക്കുന്നത്.

ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് യുണൈറ്റഡ് മീഡിയവഴിയും ംംം.ുൃമ്മശെരവമിിലഹ.രീാ എന്ന വെബ്സൈറ്റിലൂടെയും കാണാവുന്നതാണ്.

വിവരങ്ങള്‍ക്ക്: 908 345 5983.