കല കുവൈറ്റ്, ഒക്ടോബര്‍ അനുസ്മരണ സമ്മേളനം 30ന്
Saturday, October 24, 2015 8:23 AM IST
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് നേതൃത്വത്തില്‍ ഒക്ടോബറില്‍ മണ്‍മറഞ്ഞു പോയ കലാ സാഹിത്യ രംഗത്തെ പ്രഗല്‍ഭരായിരുന്ന വയലാര്‍, ചെറുകാട്, ഡോ. കെ.എന്‍. എഴുത്തച്ചന്‍, ജോസഫ് മുണ്ടശേരി എന്നിവരുടെ സ്മരണ പുതുക്കിക്കൊണ്ടുള്ള സമ്മേളനം ഒക്ടോബര്‍ 30നു (വെള്ളി) വൈകുന്നേരം അഞ്ചിനു നടക്കും.

'അസഹിഷ്ണുതയുടെ രാഷ്ട്രീയം' എന്ന വിഷയത്തില്‍ പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനും പുരോഗന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയുമായ പ്രഫ. കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തും. ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ സാല്‍മിയ (സീനിയര്‍) യിലാണ് പരിപാടികള്‍ നടക്കുന്നത്. കല കുവൈത്ത് പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുന്ന സംഗീത ശില്‍പ്പവും ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: 67765810 50698344 66863957.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍