ഫിലാഡല്‍ഫിയയില്‍ നഴ്സിംഗ് ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 24ന്
Saturday, October 24, 2015 8:23 AM IST
ഫിലാഡല്‍ഫിയ: നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഇന്‍ അമേരിക്കയുടെ (നൈന) പെന്‍സില്‍വേനിയ ചാപ്റ്ററായ പിയാനോ (പെന്‍സില്‍വേനിയ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് ഓര്‍ഗനൈസേഷന്‍) ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ്് നടത്തുന്നു.

ഒക്ടോബര്‍ 24നു (ശനി) ഫിലാഡല്‍ഫിയയിലെ ഫോര്‍ പോയിന്റ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 7.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് കോണ്‍ഫറന്‍സ്. പങ്കെടുക്കുന്ന നഴ്സുമാര്‍ക്ക് 6.5 സിഇയു (കണ്െടയിനിംഗ് എഡ്യൂക്കേഷന്‍ യൂണിറ്റ്) ലഭിക്കും.

ഡോ. ജാക്കി മൈക്കിള്‍ (ക്ളിനിക്കല്‍ അസിസ്റന്റ് പ്രഫസര്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ആര്‍ലിംഗ്ടണ്‍), ഡോ. ആനി പോള്‍ (അഡ്ജക്ട് പ്രഫസര്‍, ഡൊമിനിക്കന്‍ കോളജ്, ന്യൂയോര്‍ക്ക്), ജോര്‍ജീന ഹേളി (ഡയറക്ടര്‍ ഓഫ് നഴ്സിംഗ്, പെരിഓപ്പറേറ്റിവ് സര്‍വീസസ്, ടെമ്പിള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍), ഫിലാഡല്‍ഫിയ, എലിസബത്ത് മെഷ്ണര്‍ (ചീഫ് നഴ്സിംഗ് ഓഫിസര്‍ ഓപ്പറേഷന്‍, ടെമ്പിള്‍ യൂണിവേഴ്സിറ്റി, ഫിലാഡല്‍ഫിയ), ഡോ. അമിതാ അവധാനി (അസി. പ്രഫസര്‍, റഡ്ഗേഴ്സ് യൂണിവേഴ്സിറ്റി, ന്യൂജേഴ്സി), ആഗ്നസ് തേരാടി (എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഓഫ് നഴ്സിംഗ്, കുക്ക് കൌണ്ടി ഹെല്‍ത്ത് ആന്‍ഡ് ഹോസ്പിറ്റല്‍ സര്‍വീസ്, ഷിക്കാഗോ) എന്നിവര്‍ ക്ളാസെടുക്കും.

ടൌരരലളൌൈഹ ഘലമറലൃവെശു ഇീിളലൃലിരല ല്‍ ഘലമൃിശിഴ ംശവേ ഏൃമരല, ഋ്ശറലിരല ആമലെറ ജൃമരശേരല ശി ചൌൃശിെഴ ഘലമറലൃവെശു, ങ്യവേ ീള ഘലമറശിഴ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ക്ളാസ്. കോണ്‍ഫറന്‍സിന്റെ വിജയകരമായ സംഘാടനത്തിനു പിയാനോ പ്രസിഡന്റ് ലൈലാ മാത്യു, എഡ്യൂക്കേഷന്‍ ചെയര്‍പേഴ്സണ്‍ ബ്രിജിറ്റ് (സോഫി) പാറപ്പുറത്ത്, നൈനാ പ്രസിഡന്റ് സാറാ ഗബ്രിയേല്‍, ജനറല്‍ സെക്രട്ടറി മേരി ഏബ്രാഹം (ശാന്തി), പിയാനോ വൈസ് പ്രസിഡന്റ് സാറാ ഐപ്പ്, സെക്രട്ടറി മെര്‍ലിന്‍ പാലത്തിങ്കല്‍, ബൈലോ എക്സിക്യൂട്ടീവ് ബ്രിജിറ്റ് വിന്‍സെന്റ്, ജോ. സെക്രട്ടറി ലീലാമ്മ സാമുവല്‍, ട്രഷറര്‍ വല്‍സാ തട്ടാര്‍കുന്നേല്‍, മെംബര്‍ഷിപ് കോഓര്‍ഡിനേറ്റര്‍ മറിയാമ്മ ഏബ്രാഹം, പബ്ളിക് റിലേഷന്‍സ് എക്സിക്യൂട്ടീവ് സൂസന്‍ സാബു, ടെക്നിക്കല്‍ ഡെപ്യൂട്ടീസ് ബ്ളെസണ്‍ വര്‍ഗീസ്, അലന്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കുന്നു.

വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ലൈലാ മാത്യു 215 673 9805, എഡ്യൂക്കേഷന്‍ ചെയര്‍പേഴ്സണ്‍ ബ്രിജിറ്റ് പാറപ്പുറത്ത് (സോഫി) 215 494 6753, നൈനാ ജനറല്‍ സെക്രട്ടറി മേരി ഏബ്രാഹം (ശാന്തി) 610 850 2246, പബ്ളിക് റിലേഷന്‍സ് എക്സിക്യൂട്ടീവ് സൂസന്‍ സാബു 215 350 8657.

കോണ്‍ഫറന്‍സ് വേദി: എീൌൃ ജീശി യ്യ ടവലൃമീി, 9461 ഞീീല്െലഹ ആീൌഹല്മൃറ, ജവശഹമറലഹുവശമ, ജഅ 19114.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍