ബത്ഹയില്‍ തമിഴ്നാട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു
Saturday, October 24, 2015 8:22 AM IST
റിയാദ്: ബത്ഹ കൊമേഴ്സ്യല്‍ കോംപ്ളക്സില്‍ തമിഴ്നാട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിനു മുമ്പാണ് അല്‍ സെയ്ദാന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ മെക്കാനിക് കുമ്പകോണം സ്വദേശി കമാല്‍ ബഷീര്‍ പാണ്ഡ്യന്‍ (60) കുഴഞ്ഞുവീണത്. പുലര്‍ച്ചെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബത്ഹയിലെ പോളിക്ളിനിക്കില്‍ ചികിത്സ തേടിയിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണം.

ഖബറടക്കം നാട്ടില്‍ നടക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍