കോഴിക്കോട് സിഎച്ച് സെന്റര്‍ റിയാദ് ചാപ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും
Saturday, October 24, 2015 3:35 AM IST
റിയാദ്: കോഴിക്കോട് സിഎച്ച് സെന്റര്‍ റിയാദ് ചാപ്റ്റര്‍ യോഗം ഷിഫ അല്‍ജസീറ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് കെ.കെ കോയാമു ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. 28 ലക്ഷം രൂപ വിലവരുന്ന കളര്‍ ഡോപ്ളര്‍ സ്കാനറും ഐസി.യു സൌകര്യത്തോടെ ഷിഫ അല്‍ജസീറ പോളിക്ളിനിക് സ്പോണ്‍സര്‍ ചെയ്ത ആംബുലന്‍സും ഉടന്‍ സിഎച്ച് സെന്ററിന് കൈമാറുന്നതിന് യോഗം തീരുമാനിച്ചു. വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ചു സിഎച്ച് സെന്റര്‍ റിയാദ് ചാപ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് കോര്‍ കമ്മിറ്റികള്‍ക്ക് രൂപം നല്‍കി.

മുറൂജ് ഏരിയയില്‍നിന്ന് അസീസ് വെങ്കിട്ട, അബ്ദുല്ല കോട്ടാംപറമ്പ്, ഇബ്രാഹീം ഓമശ്ശേരി, സൈതാലി കടലുണ്ടി എന്നിവരെ തെരഞ്ഞെടുത്തു. ഏരിയകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കും ചാപ്റ്ററിന്റെ ഐഡന്റിറ്റി കാര്‍ഡ് നല്‍കും.

ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് സിഎച്ച് സെന്ററിന്റെ പുതിയ പദ്ധതികള്‍ വിശദീകരിച്ചു. അബൂബക്കര്‍ പയ്യാനക്കല്‍ റിപോര്‍ട്ടും കണക്കും അവതരിപ്പിച്ചു.എം. മൊയ്തീന്‍കോയ, അക്ബര്‍ വേങ്ങാട്ട്, താന്നിക്കല്‍ മുഹമ്മദ് മാസ്റര്‍, മിര്‍ഷാദ് ബക്കര്‍, നൌഷാദ് മാത്തോട്ടം, സൈതു മീഞ്ചന്ത, ജാഫര്‍ സാദിഖ് പെരുമണ്ണ, കുഞ്ഞോയി കോടമ്പുഴ, അബ്ദുല്ലത്തീഫ് മാവൂര്‍, ഹംസക്കോയ പെരുമുഖം, ഉമര്‍ പന്നിയങ്കര സംസാരിച്ചു. അബ്ദുറഹ്മാന്‍ ഫറോക്ക് സ്വാഗതവും ഷരീഫ് പാലത്ത് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍