ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു
Saturday, October 24, 2015 3:35 AM IST
റിയാദ്: ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ അരക്കപ്പറമ്പ് പുത്തൂര്‍ സ്വദേശി അലവിയുടെ മകന്‍ ഹസ (48) ആണു മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട ാഴ്ച മുമ്പ് ശുമൈസി ജനറല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 19 വര്‍ഷമായി റിയാദില്‍ വാന്‍ സെയിത്സ്മാപായി ജോലി ചെയ്തു വരുകയായിരുന്നു.

ഭാര്യ: മടത്തൊടി റഹ്യാനത്ത്. മക്കള്‍: നഫ്ലത്ത്, ജിഫ്ന, ഷമിം. സഹോദരന്‍ റസാഖ് റിയാദിലുണ്ട ്. മയ്യിത്ത് നാട്ടില്‍ ഖബറടക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കെ.എം.സി.സി പ്രവര്‍ത്തകരായ മടത്തൊടി അഷ്റഫ്, നൂറുദ്ദീന്‍ കൊട്ടിയം എന്നിവര്‍ രംഗത്തുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍