ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മാധവന്‍ ബി. നായര്‍ മത്സരിക്കുന്നു
Saturday, October 24, 2015 3:34 AM IST
ന്യൂജഴ്സി: 2016 ല്‍ നടക്കുന്ന ഫൊക്കാന ഇലക്ഷനില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജഴ്സി (മഞ്ച്) യുടെ ബേള്‍സ് ഓഫ് ട്രസ്റി അംഗവും പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ മാധവന്‍ ബി. നായരെ രംഗത്തു ഇറക്കുമെന്നു മഞ്ച് പ്രസിഡന്റ് ഷാജി വര്‍ഗീസ്, വൈസ് പ്രസിഡന്റ് സജി മോന്‍ ആന്റണി, സെക്രട്ടറി ഉമ്മന്‍ ചാക്കോ, ട്രഷറര്‍ സുജ ജോ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ കാലയളവിനുളളില്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ മഞ്ചിന് ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടുവാന്‍ സാധിച്ചതില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യമുണ്ട് എന്ന് പ്രസ്താവനയില്‍ പറയുന്നു.

നിലവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായ മാധവന്‍ ബി. നായര്‍ മഞ്ചിന്റെ നോമിനേഷനെ സ്വീകരിക്കുന്നതായി അറിയിച്ചു. പുതു തലമുറയെ സംഘടനയിലേക്ക് കൊണ്ട് വരിക എന്നതായിരിക്കും പ്രസിഡന്റ് സ്ഥാനത്തെത്തിയാല്‍ തന്റെ ആദ്യ ദൌത്യംമെന്നും സംഘടനകളെ തമ്മില്‍ കൂട്ടിയിണക്കി വിശ്വസാഹോദര്യം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുക്കപ്പെട്ടാല്‍ 2018 ലെ കണ്‍വന്‍ഷന്‍ ന്യൂജഴ്സിയില്‍ അവിസ്മരണീയമാക്കി ത്തീര്‍ക്കും എന്നും മാധവന്‍ ബി. നായര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍