മുകള്‍ ബേബിക്കുട്ടി നിര്യാതനായി
Saturday, October 24, 2015 3:32 AM IST
കണക്ടികട്ട്: ഡാന്‍ബറിയില്‍ താമസക്കാരനായ മുകള്‍ ബേബിക്കുട്ടി (66) കേരള സന്ദര്‍ശനത്തിനിടയില്‍ അടൂരില്‍ ഒക്ടോബര്‍ 21നു നിര്യാതനായി. ഡല്‍ഹി മലങ്കര കാത്തലിക് ചര്‍ച്ച് സ്ഥാപകാംഗവും മലങ്കര അസോസിയേഷന്റെ ആദ്യ സെക്രട്ടറിയും ആയിരുന്നു. അമേരിക്കയില്‍ നടന്ന ആദ്യ മലങ്കര കണ്‍വന്‍ഷന്റെ സെക്രട്ടറിയും ന്യൂയോര്‍ക്കിലെ എല്‍മോണ്ടിലുള്ള കേരളാ സെന്ററിന്റെ സ്ഥാപക സെക്രട്ടറിയും വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഇലക്ഷന്‍ കമ്മീഷണറുമയിരുന്നു.

റോസമ്മയാണ് ഭാര്യ. മക്കള്‍: തോംസണ്‍, ജോര്‍ജ്, തൃപ്തി. മരുമക്കള്‍: ജോണ്‍സണ്‍. ഡാമിയന്‍ പേരക്കുട്ടിയാണ്. സംസ്കാരം ഒക്ടോബര്‍ 26നു അടൂര്‍ ആനന്ദപ്പള്ളി മലങ്കര കാത്തലിക് പള്ളിയില്‍.