പ്രവാസി വായന കാമ്പയിന്‍ ജിദ്ദ സെന്‍ട്രല്‍ തല വിളംബരം നടത്തി
Friday, October 23, 2015 7:41 AM IST
ജിദ്ദ: പ്രവാസി വായന രണ്ടാം വര്‍ഷത്തിലേക്കു പ്രവേശിക്കുമ്പോള്‍ ജിസിസിയിലെ ആറു രാജ്യങ്ങളിലെ മലയാളികളിലേക്കു വായനയുടെ സന്ദേശമെത്തിക്കുന്നതിനായി ഐസിഎഫ് പ്രഖ്യാപിച്ച കാമ്പയിനിന്റെ ഭാഗമായുള്ള ജിദ്ദ സെന്‍ട്രല്‍ തല വിളംബരം നടന്നു.

ഷറഫിയ മര്‍ഹബയില്‍ നടന്ന പരിപാടിയില്‍ ഐസിഎഫ് ദേശിയ അധ്യക്ഷന്‍ സയിദ് ഹബീബ് അല്‍ബുഖാരി വിളംബര പ്രഖ്യാപനം നടത്തി. 'പ്രവാസിവായന, അതിജീവനത്തിന്റെ വായന' എന്ന പ്രമേയത്തില്‍ ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 30 വരെ നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍