'ഇസ്കോണ്‍ 2015' രജിസ്ട്രേഷന്‍ ആരംഭിച്ചു
Friday, October 23, 2015 7:38 AM IST
കുവൈത്ത്: കുവൈത്ത് ഫര്‍വാനിയ കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ വിദ്യാര്‍ഥി വിഭാഗമായ കിസ്മിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 13,14 തീയതികളില്‍ മസ്ജിദുല് കബീറില്‍ സംഘടിപ്പിക്കുന്ന ഇസ്ലാമിക് സ്റുഡന്റ്സ് കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു.

ഫര്‍വാനിയ ദാറുല്‍ ഖുര്‍ആനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സൌദിയിലെ ജുബൈല്‍ ജാലിയാത്തിലെ പ്രബോധകനും യുവപ്രഭാഷകനുമായ സമീര്‍ മുണ്േടരി നൌഷാദ് അലിയില്‍നിന്ന് അപേക്ഷാ ഫോം സ്വീകരിച്ച് രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു.

പരിപാടിയുടെ വിജയത്തിനായി ഒരു വിദ്യാര്‍ഥി സമിതി രൂപീകരിച്ചു. കിസ്മ പ്രസിഡന്റ് പി.എന്‍.അബ്ദുറഹ്മാന്‍ അബ്ദുള്‍ ലത്തീഫ്, ഇസ്കോണ്‍ കണ്‍വീനര്‍ മുഹമ്മദ് അസ്ലം കാപ്പാട്, പബ്ളിക് റിലേഷന്‍ ചെയര്‍മാന്‍ അബ്ദുള്‍ അസീസ് നരക്കോട്, രജിസ്ട്രേഷന്‍ കണ്‍വീനര്‍ ഹിഫ്സുല്‍ റഹ്മാന്‍, ഫൈനാന്‍സ് ചെയര്‍മാന്‍ കെ.സി. അബ്ദുള്‍ ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

വിവിധ സ്കൂള്‍തല രജിസ്ട്രേഷന്‍ കണ്‍വീനര്‍മാരായി റബീഅ് ഹുസൈന്‍, അശ്ഫാഖ് അഷ്റഫ് (അബാസിയ സെന്‍ട്രല്‍ സ്കൂള്‍), ഉനൈസ് മുഹമ്മദ് അസ് ലം, ഇന്‍ഷാല് ഇഖ്ബാല് (കുവൈത്ത് ഇന്ത്യന്‍ സ്കൂള്‍ അബാസിയ), അമീന്‍ അബ്ദുള്‍ ഖാദര്‍, അബ്ദുള്‍ ഹാദി (യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ അബാസിയ), ബാസില്‍ അബ്ദുള്‍ സമദ്, അബ്ദുള്‍ അസീം (ഭവന്‍സ് അബാസിയ), അഅ്സം കുഞ്ഞമ്മദ്, മുഹമ്മദലി (ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ഖൈതാന്‍), യഹ്യ അമീന്‍, ബശ്ശാര് സാലിഹ് (ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ അമ്മാന്‍ സ്ട്രീറ്റ് സാല്‍മിയ), നൌഷാദ് അലി, മുഹമ്മദ് ജാസിം (ഗള്‍ഫ് ഇന്ത്യന് സ്കൂള്‍, ഫഹാഹീല്‍), ഫസീന്‍ മുഹമ്മദ് സഗീര്‍, അസ്ലം അബ്ദുള്‍ സലാം (ഇന്ത്യ ഇന്റര്‍നാഷണല്‍ സ്കൂള്‍ മംഗഫ്) എന്നിവരെയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സന ടി.പി, നിഹ ഫാത്തമ (അബാസിയ സെന്‍ട്രല്‍ സ്കൂള്‍), ശാഹിമ ഇബ്രാഹിം, റശ റംശാദ് (കുവൈത്ത് ഇന്ത്യന്‍ സ്കൂള്‍, അബാസിയ), ലമ്യ മമ്മു, റഹ്മ ഖാലിദ് (യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ അബാസിയ), അര്ഷിദ അബ്ദുള്‍ ഖാദര്‍, ശഹ്മ ഗഫൂര്‍ (ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ഖൈതാന്‍), ഫിദ ഹാരിസ്, ശദ ഹസ്സന് (ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ അമ്മാന്‍ സ്ട്രീറ്റ് സാല്‍മിയ), ഫരീഹ അബ്ദുള്‍ റഹീം, ഹല ഹാഷിം (ഭവന്‍സ് അബാസിയ), നാഫിയ ബഷീര്‍ (ഗള്‍ഫ് ഇന്ത്യന്‍ സ്കൂള്‍ ഫഹാഹീല്‍), റനീം മിര്‍ഷ, ഫാത്തിമത് റിയ (ഇന്ത്യ ഇന്റര്‍നാഷണല്‍ സ്കൂള്‍ മംഗഫ്), അഹ്ലാം സലീം, ദലാല്‍ സമീര്‍ (ജാബിരിയ ഇന്ത്യന്‍ സ്കൂള്‍), ബര്സ അബ്ദുല് ജലീല് (ഇംഗ്ളീഷ് സ്കൂള് ഓഫ് ഫഹാഹീല്) മറിയം ഷാജന് (സിംസ്, സാല്‍മിയ), ജഷ ഫാത്വിമ സുബൈര്‍ (ലേണേഴ്സ് അബാസിയ) എന്നിവരെയും തെരഞ്ഞെടുത്തു.

നവംബര്‍ 14നു (ശനി) രാവിലെ ഒമ്പതു ആരംഭിക്കുന്ന സ്റുഡന്റ്സ് ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷനു പ്രത്യേകം തയാറാക്കിയ ഫോറം പൂരിപ്പിച്ച് ഇസ്ലാഹി സെന്റര് യൂണിറ്റ് ഭാരവാഹികളെയോ വിദ്യാര്‍ഥി സമിതി അംഗങ്ങളേയോ ഏല്‍പ്പിക്കണമെന്ന് ഇസ്കോണ്‍ സംഘാടക സമിതി അറിയിച്ചു. വിവരങ്ങള്‍ക്ക്: 97557018, 60617889, 23915217, 24342698.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍