ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ ഹിഫ്ള്‍ മത്സരം; അമാന്‍, അംമ്ന, അയൂബ് എന്നിവര്‍ ക്ക് ഒന്നാം സ്ഥാനം
Friday, October 23, 2015 7:38 AM IST
കുവൈത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ ഹിഫ്ള്‍ വിംഗായ അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റഡി സെന്റര്‍ മസ്ജിദുല്‍ കബീറില്‍ സംഘടിപ്പിച്ച പതിമൂന്നാമത് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ ഹിഫ്ള്‍ മത്സര ഫലം പ്രഖ്യാപിച്ചു.

മൂന്നു കാറ്റഗറിയായിട്ടാണു മത്സരം നടന്നത്. എട്ടു വയസിനു താഴെയുള്ളവരില്‍ നിന്ന് മുഹമ്മദ് അമാന്‍ ഇംമ്ത്തിയാസ് (ശ്രീലങ്ക) ഒന്നാം സ്ഥാനം നേടി. മുഹമ്മദ് ഉസ്മാന്‍ മാപ്കര്‍ (മുംബൈ), അയ്മന്‍ അന്‍വര്‍ കാസി (മുംബൈ) രണ്ടും മൂന്നും സ്ഥാനം നേടി.

എട്ടിനും പന്ത്രണ്ടിനും ഇടയിലുള്ളവരില്‍നിന്ന് ഫാത്തിമ്മ അംമ്ന ഇംമ്ത്തിയാസ് (ശ്രീലങ്ക), മുഹമ്മദ് അബു യാസീന്‍ (തൃശൂര്‍), ഹിബ അബ്ദു റൌഫ് പാര്‍ക്കര്‍ (മുംബൈ) ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി.

പന്ത്രണ്ടിനും പതിനെട്ടിനും ഇടയിലുള്ളവരില്‍നിന്ന് അയൂബ് മൊയ്തീന്‍ (കാന്തപുരം) ഒന്നാം സ്ഥാനവും അബ്ദുള്‍ ബാസിത് അസീസ് (ചാവക്കാട്), ഹുസ്ന സയിദ് ഔസുദ്ദീന്‍ (ഹൈദരാബാദ്) രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഐഐസിയുടെ പൊതുപരിപാടിയില്‍ വിതരണം ചെയ്യുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

മൊഹിയുദ്ദീന്‍ മൌലവി കാന്തപുരം, മുനീര്‍ ഖാസിമി, ഖമറുസമാന്‍, അമീനുള്ള, സുബൈര്‍ അഹ്മദ് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.

അല്‍ഫുര്‍ഖാന്‍ സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ ഫറൂഖ്, ഐഐസി ട്രഷര്‍ മുഹമ്മദ് ബേബി, ഓര്‍ഗനൈസിംഗ് സെക്രട്ടറി യൂനുസ് സലിം, പി.വി അബ്ദുള്‍ വഹാബ്, ടി.എം അബ്ദുറഷീദ്, മുര്‍ഷിദ് അരീക്കാട്, ശിഹാബ് മദനി, സഅ്ദ് കടലൂര്‍, സയിദ് മുഹമ്മദ്, നഹാസ് മങ്കട എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍