ഗണേശ് ക്ഷേത്രത്തില്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പ് ഒക്ടോബര്‍ 24ന്
Friday, October 23, 2015 7:34 AM IST
പ്ളാനൊ (ഡാളസ്): നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ഹാര്‍ട്ട് ടു ഹാര്‍ട്ട്, ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ മുതിര്‍ന്നവര്‍ക്കായി സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിക്കുന്നു.

ഒക്ടോബര്‍ 24 നു (ശനി) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകുന്നേരം ആറു വരെ പ്ളാനോയിലുളള ഗണേശ് ക്ഷേത്രത്തിലാണു ക്യാമ്പ്.

ബെയ്ലര്‍, ഡാളസിലെ പ്രമുഖ ഡോക്ടര്‍മാര്‍, നഴ്സസ്, പാരാമെഡിക്കല്‍ സ്റാഫ് എന്നിവര്‍ക്കൊപ്പം ക്വസ്റ് ലാബ്, മോഡേണ്‍ ഡയഗനോസ്റിക്സ്, കാര്‍ട്ടര്‍ ബ്ളഡ് കെയര്‍ എന്നിവരും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.

വിവരങ്ങള്‍ക്ക് : രോഹിത് നായര്‍ 405 613 1829, 972 800 9285, 972 943 9543.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍