ജെറ്റ് എയര്‍വേസ് സ്പെഷല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു
Friday, October 23, 2015 7:33 AM IST
മസ്ക്കറ്റ്: ജെറ്റ് എയര്‍വേയ്സ് ഗള്‍ഫില്‍നിന്നു കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്കു മൂന്നു ദിവസത്തേക്കു യാത്രക്കൂലിയില്‍ 15 ശതമാനം ഡിസ്കൌണ്ട് പ്രഖ്യാപിച്ചു. നവംബര്‍ ഒന്നിലെ കേരളപ്പിറവിയാഘോഷങ്ങളുടെ ഭാഗമായിട്ടാണു പ്രഖ്യാപനം.

നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ജെറ്റ് എയര്‍വേയ്സ് ഡോട്ട് കോം വഴി ബുക്കു ചെയ്യുന്ന കേരളത്തിലേയ്ക്കുള്ള ടിക്കറ്റുകള്‍ക്കാണ് ഇളവു ലഭിക്കുക. 2016 മേയ് 31 വരെ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം.

ബഹറിന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൌദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍നിന്നു കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേയ്ക്ക് എടുക്കുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവു ലഭിക്കുകയെന്നു ജെറ്റ് എയര്‍വേയ്സിന്റെ ഗള്‍ഫ്, മിഡില്‍ ഈസ്റ് ആന്‍ഡ് ആഫ്രിക്ക വൈസ് പ്രസിഡന്റ് ഷക്കീര്‍ കന്താവാല പറഞ്ഞു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം