ഫാ. എം.കെ. കുര്യാക്കോസിന്റെ 40-ാമത് പൌരോഹിത്യ വാര്‍ഷികം ആഘോഷിച്ചു
Friday, October 23, 2015 7:31 AM IST
ഫിലാഡല്‍ഫിയ: നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഡൈയോസിസ് ഓഫ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിന്റെ ഡയോസിഷ്യന്‍ സെക്രട്ടറിയും സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇന്ത്യന്‍ ചര്‍ച്ച് ഫിലാഡല്‍ഫിയയുടെ വികാരിയുമായ ഫാ. എം.കെ. കുര്യാക്കോസിന്റെ 40-ാമത് പൌരോഹിത്യ വാര്‍ഷികം ആഘോഷിച്ചു.

പൊതുസമ്മേളനത്തില്‍ സക്കറിയ മാര്‍ നിക്കോളോവോസ് മുഖ്യ സന്ദേശം നല്‍കി. ജീവ കാരുണ്യപ്രവര്‍ത്തകനായി, ഒരു സൂര്യ തേജസുപോലെ കര്‍മനിരതനായ ഫാ. എം.കെ. കുര്യാക്കോസിന്റെ വിനയത്തെയും ലാഭേച്ഛയില്ലാത്ത രീതികളെയും പ്രശ്നനിവാരണ നയങ്ങളെയും മെത്രാപ്പോലീത്ത അനുസ്മരിച്ചു.

ഒരുകൃഷിക്കാരന്റെ മനസാണ് തനിക്കുള്ളതെന്നും അതിനാല്‍ വ്യക്തിപരമായി യാതൊരു ഗോളും ജീവിതത്തിലില്ലെന്നും എന്നാല്‍ അജപാലന ദൌത്യത്തില്‍ ജനങ്ങളുടെ നന്മ ഉയര്‍ത്തുന്ന ഗോള്‍ ഉണ്െടന്നും മറുപടി പ്രസംഗത്തില്‍ ഫാ. കുര്യാക്കോസ് പറഞ്ഞു.

കേരളാ എക്സ്പ്രസ് ലൂമിനറി അവാര്‍ഡും ഏഷ്യാനെറ്റ് മാഗ്നെറ്റ് അവാര്‍ഡും ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവലും ജോര്‍ജ് നടവയലും ഫാ. കുര്യാക്കോസിനു സമര്‍പ്പിച്ചു. 

40-ാമത് പൌരോഹിത്യ വാര്‍ഷികം പ്രമാണിച്ച് ആരംഭിച്ച ജീവകാരുണ്യ ഫണ്ടിന്റെ ചെക്ക് വര്‍ഗീസ് (അസി. ട്രഷറര്‍), മാര്‍ നിക്കോളോവോസിനു കൈമാറി. എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ പ്രശംസാ ഫലകം ബിജു ഏബ്രാഹമിന്റെ നേതൃത്വത്തില്‍ സമ്മാനിച്ചു.

റവ. കെ. മത്തായി കോര്‍ എപ്പിസ്കോപ്പ (എംഒസിഎഫ് ചെയര്‍മാന്‍), ഫാ. സിബി വര്‍ഗീസ് (കോ ചെയര്‍മാന്‍, എക്യുമെനിക്കല്‍ ഫെലോഷിപ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഫിലാഡല്‍ഫിയ), ഫാ, ജോണ്‍ തോമസ് (വികാര്‍, സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ജാക്സണ്‍ ഹൈ, ന്യൂയോര്‍ക്ക്), സജീവ് ശങ്കരത്തില്‍ (സെക്രട്ടറി, എക്യുമെനിക്കല്‍ ഫെലോഷിപ്പ്), ഡോ. സാക് ജി സക്കറിയ (മെംബര്‍ ഓഫ് ഡയോസിഷ്യന്‍ കൌണ്‍സില്‍), ഡോ. ഐസക് മത്തായി നൂറനാല്‍ (സിഇഒ, സൌഖ്യാ ഇന്റര്‍നാഷണല്‍ ഹോളിസ്റിക് മെഡിക്കല്‍ സെന്റര്‍, ബംഗളൂരു), മെലിസ തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മക്കളായ അനു ജേക്കബും മരിയ ഫിലിപ്പും ഫാ. കുര്യാക്കോസിന്റെ സമര്‍പ്പിത പുരോഹിത ചര്യകളെക്കുറിച്ചു പ്രഭാഷണം നടത്തി.

ഫാ. ഗീവര്‍ഗീസ് ജോണ്‍ (അസി. വികാര്‍, സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, അണ്രൂ) സ്വാഗതവും മാത്യു സാമുവല്‍ (പരീഷ് സെക്രട്ടറി) നന്ദിയും പറഞ്ഞു.

ബീന പോള്‍, സ്റീഫന്‍ മനോജ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഫിലിപ് വര്‍ഗീസ് മാസ്റര്‍ ഓഫ് സെറിമണിയായി. സമ്മേളനത്തോടനുബന്ധിച്ചു ബിനോയ് ചാക്കോ ടീമിന്റെ സംഗീത വിരുന്നും നടന്നു. ജോര്‍ജ് തുമ്പയില്‍ അവതാരകനായിരുന്നു. ഫിലിപ് ജോണ്‍ കോ-ഓര്‍ഡിനേറ്ററായിരുന്നു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍