തോട്ടുമുക്കം പ്രവാസി കൂട്ടായ്മ രൂപവത്കരിച്ചു
Friday, October 23, 2015 7:30 AM IST
റിയാദ്: കോഴിക്കോട് ജില്ലയിലെ തോട്ടുമുക്കം സ്വദേശികളുടെ റിയാദിലെ കൂട്ടായ്മ നിലവില്‍ വന്നു. കഴിഞ്ഞ ദിവസം റിയാദില്‍ ചേര്‍ന്ന രൂപീകരണ യോഗത്തില്‍ പ്രസിഡന്റായി ഹുസൈന്‍ ബാപ്പുവിനെയും ജനറല്‍ സെക്രട്ടറിയായി യു.കെ. അമീറിനേയും ട്രഷററായി കരിമ്പന മുജീബിനെയും തെരഞ്ഞെടുത്തു. പി.ടി. സാദിഖ്, പി.പി. മുസ്തഫ, റസാഖ്, സക്കീര്‍, സി.എം. ഉബൈദ്, സി. മുസ്തഫ, സി.കെ. അഷ്റഫ്, പരുത്തിക്കുന്നന്‍ മുസ്തഫ, സി.കെ. മുനീര്‍, കെ. മുസ്തഫ, പി. നസീര്‍, മുസ്തഫ, പി. നസീര്‍, കെ. രാജന്‍, പി.ടി. സത്താര്‍ എന്നിവരെ നിര്‍വാഹക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

യോഗത്തില്‍ ഹുസൈന്‍ ബാപ്പു അധ്യക്ഷത വഹിച്ചു. തോട്ടുമുക്കത്തേയും പരിസരങ്ങളിലേയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിനും അംഗങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ യോഗം തീരുമാനിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍