തോമസ് നെടുമ്പിള്ളില്‍ റോക്ലാന്‍ഡില്‍ നിര്യാതനായി
Friday, October 23, 2015 7:29 AM IST
ന്യൂയോര്‍ക്ക്: തൊടുപുഴ മണക്കാട്ട് നെടുമ്പിള്ളില്‍ തോമസ് (85) റോക്ലാന്‍ഡില്‍ നിര്യാതനായി. സംസ്കാരം ഒക്ടോബര്‍ 24നു (ശനി) രാവിലെ 10നു ഗാര്‍ണര്‍വില്ലിലെ സെന്റ് ഗ്രിഗറി ബാര്‍ബറിഗോ ചര്‍ച്ചില്‍.

ഭാര്യ: മേരി അരീക്കര കണിയാങ്കുടിലില്‍ കുടുംബാംഗം.

മക്കള്‍: സൈമണ്‍, ബേബി, രാജു, ജോര്‍ജ്, ജെസി, ജോസഫ്, ടോമി, മാര്‍ട്ടിന്‍, അലക്സ്, ജയ, സുജ, ശുഭ. മരുമക്കള്‍: മേരി, ആനീസ്, റാണി, സ്റീഫന്‍, ലൂസി, മഡോണ, സോണിയ, ജൂബി, ജോണിച്ചന്‍ കുസുമാലയം, എബി കാരത്തുരുത്തേല്‍.

പൊതുദര്‍ശനം ഒക്ടോബര്‍ 23 നു (വെള്ളി) വൈകുന്നേരം 5.30 മുതല്‍ രാത്രി ഒമ്പതു വരെ റോക്ലാന്‍ഡ് ക്നാനായ കാത്തലിക് സെന്ററില്‍ നടക്കും.

വിവരങ്ങള്‍ക്ക്: എബി കാരത്തുരുത്തേല്‍ 8453005250.