ഷിന്‍ഗാരി സ്ക്കൂള്‍ ഓഫ് റിഥമിനു കൈവന്ന അപൂര്‍വ നേട്ടം
Friday, October 23, 2015 5:09 AM IST
ഹൂസ്റന്‍: ഹൂസ്റന്‍ കേന്ദ്രമായി, ഷിന്‍ഗാരി കുര്യാക്കോസ് ഡയ്റക്ടറായി പ്രവര്‍ത്തിക്കുന്ന ഷിന്‍ഗാരി സ്ക്കൂള്‍ ഓഫ് റിഥമിന് അമേരിക്കയിലെ നൃത്തസ്കൂളുകളില്‍ അനന്യവും അതുല്യവുമായ ഒരു നേട്ടമാണ് സമീപകാലത്ത് കൈവന്നത്. അടുത്ത സമയത്ത് അമേരിക്കയിലെങ്ങും വിജയകരമായി അരങ്ങേറിയ പദ്മശ്രീ ജയറാം ഷോയില്‍ പ്രിയാമണി നയിച്ച നൃത്തപരിപാടിയുടെ ഗ്രൂപ്പ് ഡാന്‍സുകളെല്ലാം ഷിന്‍ഗാരി സ്ക്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളായിരുന്നു ചെയ്തത്. ഈ സ്കൂളിനെ അതിലേക്കായി പ്രത്യേകം തിരഞ്ഞെടുക്കുകയായിരുന്നു. ജയറാം ഷോ അമേരിക്കയില്‍ വിജയിച്ചെങ്കില്‍ അതിന്റെ പിന്നില്‍ ഷിന്‍ഗാരി സ്കൂള്‍ ഓഫ് റിഥമിന്റെ പങ്കും കഠിനാധ്വാനവുമുണ്ട്.

ഷിന്‍ഗാരി സ്ക്കൂള്‍ ഓഫ് റിഥമിന്റെ പുരോഗമന ചിന്തയുടെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് അവര്‍ക്കു ലഭിച്ച ഈ അപൂര്‍വ്വ അവസരം. അമേരിക്കയിലെങ്ങും ഇന്ത്യയുടെ കലയും സംസ്ക്കാരവും നൃത്തരൂപത്തില്‍ പ്രദര്‍ശിപ്പിക്കുകയും പ്രചരിപ്പിക്കുകയുമാണു ഷിന്‍ഗാരിയുടെ ലക്ഷ്യം. ഇതിനോടകം പല അമേരിക്കന്‍ സദസിലും ഷിന്ഗാരി സ്കൂള്‍ ഓഫ് റിഥം നൃത്തം അവതരിപ്പിച്ചിട്ടുണ്ട്,

ഹൂസ്റനില്‍ നടന്ന ജയറാം ഷോയുടെ സമാപന പരിപാടിയില്‍വച്ചു അമേരിക്കയിലെങ്ങും പരിപാടികള്‍ വിജയകരമാക്കുവാന്‍ സഹായിച്ച ഷിന്‍ഗാരി സ്കൂള്‍ ഓഫ് റിഥമിന്റെ ഭാഗഭാക്കിനെ ജയറാമും മറ്റു അംഗങ്ങളും മുക്തകണ്ഠം പ്രശംസിക്കുകയും പ്രസ്തുത സ്കൂളിനുവേണ്ടി ഡയറക്ടര്‍ ഷിന്‍ഗാരിക്ക് ഫലകം നല്‍കി ആദരിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: മണ്ണിക്കരോട്ട്