പ്രസംഗമത്സരത്തില്‍ പങ്കെടുത്തവരെയും വിജയിച്ചവരെയും ജെഎഫ്എ ആദരിക്കുന്നു
Friday, October 23, 2015 5:07 AM IST
ന്യൂയോര്‍ക്ക്: 2015 സെപ്റ്റംബര്‍ 12-നു യോങ്കേഴ്സിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയുടെ സഹകരണത്തോടെ ജെഎഫ്എ നടത്തിയ പ്രസംഗ മത്സരത്തില്‍ പങ്കെടുത്തവരേയും വിജയിച്ചവരെയും ആദരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

നവംബര്‍ 28-ന് (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടിനു 1500 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂവിലുള്ള യോങ്കേഴ്സ് പബ്ളിക് ലൈബ്രറിയുടെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പബ്ളിക് മീറ്റിംഗില്‍ ആയിരിക്കും മത്സരത്തില്‍ വിജയിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡുകളും, പങ്കെടുത്തവര്‍ക്കെല്ലാം സ്റേറ്റിന്റെയും യോങ്കേഴ്സ് സിറ്റിയുടെയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നത്.

ജഡ്ജസിന്റെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ 12 വയസില്‍ താഴെയുള്ള കുട്ടികളില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായത് തുല്യമാര്‍ക്കുകള്‍ കിട്ടിയ മാര്‍ക്ക്സ് സ്കറിയ, ജസ്റിന്‍ ജിയോ എന്നിവരാണ്. രണ്ടാം സ്ഥാനം അരിന്‍ രവീന്ദ്രനും, മൂന്നാം സ്ഥാനം മാഹി വക്കീല്‍ എന്നിവരും കരസ്ഥമാക്കി. 13 വയസിനു മുകളില്‍ പ്രായമുള്ള കുട്ടികളില്‍ ക്രിസ്റോ പുളിക്കല്‍ ഒന്നാംസ്ഥാനവും, ക്രിസ്റി ജോസ് രണ്ടാം സ്ഥാനവും അഷിറ്റാ അലക്സ് മൂന്നാംസ്ഥാനവും നേടി.

കൂടാതെ മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്കുള്ള പ്രമോഷണല്‍ അവാര്‍ഡ് ഷെറില്‍ ഫ്രാന്‍സീസ് എന്ന കുട്ടിക്കും, 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കുള്ള പ്രമോഷണല്‍ അവാര്‍ഡ് എമി തോമസിനും ലഭിക്കുകയുണ്ടായി.

ജസ്റീസ് ഫോര്‍ ഓള്‍ എന്ന സംഘടനയില്‍ സജീവമായി പ്രവര്‍ത്തിച്ച്, തന്റെ മികവു തെളിയിച്ച ഹ്യൂമന്‍ റൈറ്റ്സ് ആക്ടിവിറ്റ്സും സാമൂഹ്യ പ്രവര്‍ത്തകയുമായ മോളി ജോണിന്റെ പേരക്കുട്ടി റിയാന്‍ ജോയി തോമസ് എന്ന പത്തു വയസുകാരന്‍ ജെഎഫ്എയുടെ സ്പെഷല്‍ ക്യാഷ് അവാര്‍ഡിന് അര്‍ഹനായി. മറ്റ് ഇതര കമ്യൂണിറ്റികളില്‍ നിന്നു 12 വയസില്‍ താഴെയുള്ള റോഹിന്‍ സാഹുവിനെ ജെഎഫ്എയുടെ പ്രമോഷണല്‍ അവാര്‍ഡിനു തെരഞ്ഞെടുക്കയുണ്ടായി.

പ്രസിദ്ധ നര്‍ത്തകി ലിസാ ജോസഫിന്റ നാട്യമുദ്ര സ്കൂള്‍ ഓഫ് ഡാന്‍സിന്റെ കലാവിരുന്നും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക: തോമസ് കൂവള്ളൂര്‍ 914 409 5772, എം.കെ. മാത്യൂസ് 914 806 5007, അനില്‍ പുത്തന്‍ചിറ (732 319 6001, ഇട്ടന്‍ ജോര്‍ജ് പാടിയേടത്ത് 914 419 2395. തോമസ് കൂവള്ളൂര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം