മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റന് അമേരിക്കന്‍ റെഡ്ക്രോസിന്റെ അംഗീകാരം
Friday, October 23, 2015 5:07 AM IST
ഹൂസ്റന്‍: നേപ്പാള്‍ ദുരിതാശ്വാസനിധി സമാഹരണത്തിനു വേണ്ടി നടത്തിയ സ്തുത്യര്‍ഹ സേവനത്തിനു മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റനു പ്രശംസാപത്രം നല്‍കി അമേരിക്കന്‍ റെഡ്ക്രോസ് പ്രത്യേകം ആദരിച്ചു.

റെഡ്ക്രോസിന്റെ ഗള്‍ഫ് കോസ്റ് റീജണ്‍ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഗള്‍ഫ് കോസ്റ് റീജണല്‍ സിഇഒ സ്റീവ് വെട്രാനോ പ്രശംസാപത്രം അസോസിയേഷന്‍ പ്രസിഡന്റ് കെ. സുരേന്ദ്രനു കൈമാറി. ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ എം.എ. എബ്രഹാം, വൈസ് പ്രസിഡന്റ് എബ്രഹാം ഈപ്പന്‍, സെക്രട്ടറി മാത്യു മത്തായി, ഡയറക്ടര്‍ ബോര്‍ഡ് അംഗം തോമസ് തയ്യില്‍, ട്രസ്റീ ബോര്‍ഡ് അംഗം ജോയ് എന്‍. സാമുവേല്‍ എന്നിവര്‍ അസോസിയേഷനെ പ്രതിനിധീകരിച്ചു പങ്കെടുത്തു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ