പാത്രിയര്‍ക്കീസ് ബാവയ്ക്കു സ്വീകരണം
Friday, October 23, 2015 5:06 AM IST
ന്യൂയോര്‍ക്ക്: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരാമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയ്ക്ക് ഒക്ടോബര്‍ 23-നു (വെള്ളിയാഴ്ച) ന്യൂയോര്‍ക്കിലെ സ്റാറ്റന്‍ഐലന്റ് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്നേഹോഷ്മളമായ സ്വീകരണം നല്‍കുന്നു. ആര്‍ക്കേഞ്ചല്‍ മൈക്കിള്‍ & സെന്റ് മീനാ കോപ്റ്റിക് ദേവാലയത്തില്‍ വൈകുന്നേരം അഞ്ചിനു നടത്തപ്പെടുന്ന വരവേല്‍പ്പിലും വിരുന്നുസല്‍ക്കാരത്തിലും വിവിധ ക്രൈസ്തവ സഭാ പിതാക്കന്മാര്‍, ഇതര മതമേലധ്യക്ഷന്മാര്‍, സാമൂഹ്യ-സാംസ്കാരിക- രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജാതിമത ഭേദമെന്യേ ഏവരേയും ഈ സ്വീകരണ സമ്മേളനത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റവ.ഫാ. രാജന്‍ പീറ്റര്‍ ചെയര്‍മാനും, മത്തായി കീണേലില്‍ ജനറല്‍ കണ്‍വീനറുമായുള്ള വിപുലമായ കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

വിലാസം: അൃരവമിഴലഹ ങശരവമലഹ & ട ാലിമ ഇമവീേഹശര ഇവൌൃരവ, 4095 അായ്യീ ഞഉ, ടമേലിേ കഹെമി, ചഥ 10308. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം