ഷിക്കാഗോ പൌരാവലി ദയാ ബായിയെ ആദരിച്ചു
Wednesday, October 21, 2015 8:19 AM IST
ഷിക്കാഗോ: ദയാബായിയെ ഷിക്കാഗോ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഷിക്കാഗോ പൌരാവലി ആദരിച്ചു.

മോര്‍ട്ടന്‍ഗ്രോവിലെ സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച് പാരീഷ് ഹാളില്‍ നടന്ന പൊതുസമ്മേളനം സീറോ മലബാര്‍ കത്തീഡ്രല്‍ പള്ളി വികാരിയും വികാരി ജനറാളുമായ റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ടോമി അംബേനാട്ട് അധ്യക്ഷത വഹിച്ചു.

ദയാബായിയുടെ നിസ്വാര്‍ഥമായ സേവനങ്ങളെ ആദരിച്ചുകൊണ്ട് പ്രശംസാഫലകവും പ്രത്യേക ഉപഹാരവും സമര്‍പ്പിച്ചു. തുടര്‍ന്നു വിവിധ സംഘടനകളേയും വ്യക്തികളേയും പ്രതിനിധീകരിച്ച് ഉപഹാരങ്ങള്‍ സമ്മാനിച്ചു.

അമേരിക്കയിലെ എംഎസ്ഡി സഭയുടെ ഡയറക്ടര്‍ ഫാ. ആന്റണി തുണ്ടത്തില്‍, ക്നാനായ കാത്തലിക് ചര്‍ച്ച് അസിസ്റന്റ് വികാരി ഫാ. സുനി പടിഞ്ഞാറേക്കര, എക്യുമെനിക്കല്‍ കൌണ്‍സില്‍ സെക്രട്ടറി ജോര്‍ജ് പണിക്കര്‍, ഇന്തോ- അമേരിക്കന്‍ പ്രസ്ക്ളബ് (ഐപിഎസി) പ്രതിനിധി മിനി നായര്‍, ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി, പാലാ- മീനച്ചില്‍ താലൂക്ക് സംഘടനാ പ്രതിനിധി റോയി മുളകുന്നം, ഷിക്കാഗോ കലാക്ഷേത്ര പ്രസിഡന്റ് അജി കുമാര്‍, മിഡ്വെസ്റ് മലയാളി അസോസിയേഷന്‍ പ്രതിനിധി പീറ്റര്‍ കുളങ്ങര തുടങ്ങിയവര്‍ പ്രസംഗിച്ചു.

സെക്രട്ടറി ബിജി സി. മാണി മാസ്റര്‍ ഓഫ് സെറിമണിയായിരുന്ന യോഗത്തിനു ജോയിന്റ് സെക്രട്ടറി മോഹന്‍ സെബാസ്റ്യന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ജെസി റിന്‍സി കൃതജ്ഞതയും പറഞ്ഞു. ജോണിക്കുട്ടി പിള്ളവീട്ടില്‍ പരിപാടിയുടെ കോഓര്‍ഡിനേറ്ററായിരുന്നു.

ചടങ്ങുകള്‍ക്ക് ജോസ് സൈമണ്‍ മുണ്ടപ്ളാക്കില്‍, ഫിലിപ്പ് പുത്തന്‍പുരയില്‍, രഞ്ജന്‍ ഏബ്രഹാം, സന്തോഷ് നായര്‍, ഷാബു മാത്യു, ജോഷി പുത്തൂരാന്‍, ജേക്കബ് പുറയംപള്ളില്‍, ജിതേഷ് ചുങ്കത്ത്, ജിമ്മി കണിയാലി, ജൂബി വള്ളിക്കളം, സാബു നടുവീട്ടില്‍, സേവ്യര്‍ ഒറവണകളത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം