കേരളം വര്‍ഗീയതക്കെതിരെ വിധിയെഴുതും: കെഎംസിസി
Wednesday, October 21, 2015 8:17 AM IST
ദുബായി: ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ കേരളം രാജ്യത്തിനാകെ മാതൃകയായി വര്‍ഗീയതക്കെതിരെ വിധിയെഴുതുമെന്ന് ദുബായി കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ അഭിപ്പ്രായപ്പെട്ടു.

പ്രാദേശിക വികസന വിഷയങ്ങള്‍ക്കൊപ്പം ദേശീയ രാഷ്ട്രീയവും ഭീതിപരത്തുന്ന സമകാലിക സംഭവങ്ങളും തെരഞ്ഞെടുപ്പു വിഷയമാകുന്നതിനാല്‍ യുഡിഎഫ് അനുകൂല സാഹചര്യമാണ് നിലവില്‍ ഉള്ളതെന്ന് കണ്‍വന്‍ഷന്‍ വിലയിരുത്തി. കെഎംസിസി അല്‍ ബിറാഹ ആസ്ഥാനത്തു നടന്ന കണ്‍വന്‍ഷന്‍ പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാവ് എന്‍.ആര്‍. മായിന്‍ മുഖ്യ പ്രഭാഷണം നടത്തി. ജനതാദള്‍ (യു) നേതാക്കളായ ടി.ജെ. ബാബു വയനാട്, രാജന്‍ കൊളാവിപ്പാലം, കെഎംസിസി നേതാക്കളായ മുസ്തഫ തിരൂര്‍, ഒ.കെ. ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കര്‍, ഉസ്മാന്‍ തലശേരി, ഇസ്മായില്‍ ഏറാമല എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും അഷ്റഫ് കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍